സൗന്ദര്യവും സംഗീതവും വേണ്ട, കാമറ വേണം: വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയതില്‍ പ്രതികരിച്ച് പരാതിക്കാരൻ

🎬 Watch Now: Feature Video

thumbnail

By

Published : May 24, 2023, 2:54 PM IST

തൃശൂർ: വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ പൊതുപരിപാടികൾക്ക് വിലക്ക് ഏർപ്പെടുത്തിയ ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് പരാതിക്കാരനായ കെബി സുമോദ്. തുടർച്ചയായി ഹൈക്കോടതി വിധി ലംഘിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി നൽകിയ ഹർജിയിലാണ് ഉത്തരവ്.  

കാലങ്ങളായി വടക്കും നാഥ ക്ഷേത്ര മൈതാനിയിൽ രാഷ്ട്രീയ പരിപാടികളാലും സാമൂഹ്യ വിരുദ്ധരുടെ ശല്യം കൊണ്ടും ക്ഷേത്രത്തിലെത്തുന്ന ഭക്തജനങ്ങൾ ബുദ്ധിമുട്ടിലാണ്. തുടർച്ചയായി ഹൈക്കോടതി വിധി ലംഘിക്കപ്പെടുന്നത് ചൂണ്ടിക്കാട്ടി ചീഫ് സെക്രട്ടറി, ദേവസ്വം വകുപ്പ് സെക്രട്ടറി, കൊച്ചിൻ ദേവസ്വം ബോർഡ്, ജില്ലാ കലക്ടർ തുടങ്ങിയവരെ എതിർകക്ഷികളാക്കി സമർപ്പിച്ച ഹർജിയിലാണ് വിധി വന്നത്. പൂരത്തിന്റെയും ക്ഷേത്രവുമായി ബന്ധപ്പെട്ട ചടങ്ങുകൾക്കുമല്ലാതെ ക്ഷേത്ര മൈതാനിയിൽ മറ്റു പരിപാടികളൊന്നും അനുവദിക്കരുതെന്നാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ ഉത്തരവ്. 

ക്ഷേത്ര മൈതാനിയിലും നടപ്പാതകളിലും പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നത് ഭക്തരുടെ സഞ്ചാര സ്വാതന്ത്ര്യത്തെ തടസ്സപ്പെടുത്തുന്നതാണെന്നും ഉത്തരവിൽ പറയുന്നു. തൃശൂർ സ്വദേശിയായ കെബി സുമോദാണ് ഹർജിക്കാരൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി 2013ൽ തന്നെ ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നെങ്കിലും ലംഘിക്കപ്പെട്ടു. ക്ഷേത്ര ഭൂമി സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ദേവസ്വം ബോർഡിനാണെന്നും ഈ ഉത്തരവ് പാലിക്കുന്നതിൽ ശ്രദ്ധ പുലർത്തണമെന്നും കോടതി പറയുന്നുണ്ട്. 

ക്ഷേത്രഭൂമിയിൽ രാത്രി കാലങ്ങളിൽ സംഗീതനിശ നടത്തുന്നതും കർശനമായി തടഞ്ഞിട്ടുണ്ട്. സാമൂഹ്യ വിരുദ്ധരുടെ ശല്യമുള്ളതിനാൽ കൂടുതൽ സുരക്ഷ ജീവനക്കാരെ നിയമിക്കണമെന്നും കാമറകൾ സ്ഥാപിക്കണമെന്നും കോടതി നിർദ്ദേശമുണ്ട്. അതേസമയം സൗന്ദര്യവൽകരണത്തിന്റെ പേരിൽ ഒരു തരത്തിലുള്ള നിർമ്മാണ പ്രവർത്തനങ്ങളും നടത്താൻ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. ഉത്തരവ് പാലിക്കുന്നതിൽ ദേവസ്വം ബോർഡ് ശ്രദ്ധ പുലർത്തണമെന്നും ഹൈക്കോടതി ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.