Thrissur Bike Accident | തൃശ്ശൂരിൽ ബൈക്ക് അപകടം; യുവാവ് മരിച്ചു - അപകട മരണം

🎬 Watch Now: Feature Video

thumbnail

By

Published : Jun 19, 2023, 2:12 PM IST

തൃശ്ശൂർ :  ചൊവ്വന്നൂരിൽ ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു. മരത്തംകോട് സ്വദേശി വിജീഷ് ആണ് മരിച്ചത്. ചൊവ്വന്നൂര്‍ കൊടുവായൂർ അമ്പലത്തിന് സമീപത്ത് വച്ച് ബൈക്ക് മതിലിൽ ഇടിച്ചാണ് അപകടം സംഭവിച്ചത്. 

ഇന്നലെ അർധരാത്രിയോടെയാണ് അപകടം നടന്നതെന്നാണ് പ്രാഥമിക നിഗമനം. പുലര്‍ച്ചെയാണ് ബൈക്ക് അപകടത്തിൽപ്പെട്ട നിലയിൽ നാട്ടുകാർ കണ്ടെത്തുന്നത്. പന്തല്ലൂർ ഭാഗത്ത് നിന്നും ചൊവ്വന്നൂർ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് സ്വകാര്യ വ്യക്തിയുടെ മതിലിൽ ഇടിച്ച് മറിയുകയായിരുന്നു. 

അപകടത്തിൽ യുവാവിന്‍റെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ആംബുലൻസ് പ്രവർത്തകരാണ് മൃതദേഹം കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. അതേസമയം, ആദ്യഘട്ടത്തില്‍ മരിച്ചത് ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. 

തുടർന്ന്, ബൈക്ക് നമ്പർ കേന്ദ്രീകരിച്ച് കുന്നംകുളം പൊലീസ് അന്വേഷണം നടത്തി. എന്നാൽ, ഇത് മറ്റൊരാളുടെ പേരിലുള്ള ബൈക്കാണെന്നാണ് വിവരം ലഭിച്ചത്. പിന്നീട് വിശദമായ അന്വേഷണത്തിലാണ് മരത്തംകോട് സ്വദേശി വിജീഷാണ് മരിച്ചതെന്ന് വ്യക്തമായത്.

Also read : CCTV Visual: അമിതവേഗതയിലെത്തിയ ബസ് 60കാരനെ ഇടിച്ചുതെറിപ്പിച്ചു; വയോധികന്‍റെ നില ഗുരുതരം

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.