Kottayam suicide | ജപ്‌തി ഭീഷണി: 77കാരന്‍ ജീവനൊടുക്കി, ആരോപണവുമായി മകന്‍
🎬 Watch Now: Feature Video
കോട്ടയം: വായ്‌പ കുടിശികയായതിനെ തുടർന്ന് ജപ്‌തി നടപടിയിലേക്ക് ബാങ്ക് നീങ്ങിയതിന്‍റെ മനോവിഷമത്തിൽ വയോധികന്‍ ജീവനൊടുക്കി. വൈക്കം പുളിഞ്ചുവടിന് സമീപം കാരേപ്പറമ്പിൽ ഗോപാലകൃഷ്‌ണന്‍ ചെട്ട്യാരാണ് മരിച്ചത്. 77 വയസുണ്ടായിരുന്നു.
ഇന്ന് പുലർച്ചെ മൂന്നോടെ വീടിന് സമീപത്താണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഫെഡറൽ ബാങ്കിൽ നിന്ന് ഭവന നിർമാണ വായ്‌പ എടുത്തിരുന്നു. ഈ വായ്‌പ കുടിശികയായതിനെ തുടർന്ന് ബാങ്ക് അധികൃതർ ഇന്നലെ വീട്ടിലെത്തിയിരുന്നു. ഇന്ന് വീട്ടിൽ നിന്ന് ഇറങ്ങണമെന്ന് ആവശ്യപ്പെട്ടു. ഈ സമയം ഗോപാലകൃഷ്‌ണനും ഭാര്യയും മാനസിക വെല്ലുവിളി നേരിടുന്ന മകളും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്.
വക്കീലും പൊലീസുമായി എത്തുമെന്ന ബാങ്ക് അധികൃതരുടെ ഭീഷണിയാണ് മരണത്തിന് കാരണമെന്ന് മകൻ രാജേഷ് പറയുന്നു. 10 ലക്ഷത്തോളം രൂപയാണ് വായ്‌പയെടുത്തത്. കൂലിപ്പണിക്കാരൻ ആയിരുന്ന ഗോപാലകൃഷ്‌ണൻ ശാരീരിക അവശതയെ തുടർന്ന് പണിക്കുപോകാനാവാത്ത സ്ഥിതിയിലായിരുന്നു.
വായ്‌പ അടക്കാനാവാതെ വന്നതോടെ ബാങ്ക് ജപ്‌തി നടപടിയിലേക്ക് കടക്കുന്ന സ്ഥിതിയിലേക്ക് എത്തിയിരുന്നെന്നും ഇതിന്‍റെ മനോവിഷമത്തിലാണ് അദ്ദേഹം ജീവനൊടുക്കിയതെന്നും ബന്ധുക്കളും പറയുന്നു. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വൈക്കം പൊലീസ് മേൽ നടപടി സ്വീകരിച്ചു.
ശ്രദ്ധിക്കൂ... ആത്മഹത്യ ഒന്നിനുമൊരു പരിഹാരമല്ല. മാനസിക ബുദ്ധിമുട്ടുകളുണ്ടായാല്‍ സഹായം തേടുക, അതിജീവിക്കുക. ഹെല്‍പ്‌ലൈന്‍ നമ്പര്‍ - 1056