Thiruvathira Dance By Male Police Officers ഓണം കളറാക്കാന്‍ സ്‌ത്രീവേഷത്തില്‍ പൊലീസുകാരുടെ തിരുവാതിര കളി; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ - സ്‌ത്രീവേഷത്തില്‍ പൊലീസുകാരുടെ തിരുവാതിര കളി
🎬 Watch Now: Feature Video
Published : Aug 28, 2023, 7:22 AM IST
തൃശൂര്‍: സെറ്റുമുണ്ട് ഞൊറിഞ്ഞുടുത്ത് മലയാളി മങ്കമാരായി, കൂളിങ് ഗ്ലാസുംവച്ച് 'പാര്‍വണേന്ദു മുഖി പാര്‍വതി' (Parvanendu mukhi parvathi song) എന്ന പാട്ടിനൊത്തുള്ള മനോഹരമായ ചുവടുകള്‍. ഓണാഘോഷത്തിന്‍റെ ഭാഗമായി കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ (Onam celebration in kodungallur police station) ഉദ്യോഗസ്ഥര്‍ സ്‌ത്രീവേഷത്തിലെത്തി അവതരിപ്പിച്ച ഈ തിരുവാതിര കളി (Thiruvathira dance) സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. പാട്ടിന്‍റെ ആദ്യവരി മുതല്‍ അവസാനം വരെ മനോഹരമായ നൃത്തച്ചുവടുകളാണ് ഉദ്യോഗസ്ഥര്‍ അവതരിപ്പിച്ചത്. നൃത്തം ചെയ്യുമ്പോള്‍ ചുറ്റും കൂടി നിന്നവര്‍ കയ്യടിച്ചും താളംചവിട്ടിയും പ്രോത്സാഹിപ്പിക്കുന്നതും വൈറലായ ദൃശ്യത്തില്‍ കാണാം. വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായതോടെ പ്രശംസാപ്രവാഹമാണ് ഉദ്യോഗസ്ഥര്‍ക്ക് ലഭിക്കുന്നത്. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ജോബി, സെബി, ജിമ്പിൾ, സാജൻ, ജെയ്‌സൺ, ബാബു, റെജി, ജഗദീഷ്, ജാക്‌സൺ എന്നിവരാണ് തിരുവാതിര അവതരിപ്പിച്ചത്. ഉദ്യോഗസ്ഥര്‍ കണക്കുകൂട്ടിയതുപോലെ ഓണാഘോഷം കളറാക്കാന്‍ തിരുവാതിര അവതരിപ്പിച്ചതിലൂടെ കഴിഞ്ഞു. നൃത്തം അവസാനിച്ചപ്പോള്‍ അവര്‍ പ്രകടിപ്പിച്ച ആഹ്ളാദം ഇക്കാര്യം വ്യക്തമാക്കുന്നതായിരുന്നു.
ALSO READ | Video | കൈക്കരുത്ത് കാട്ടി റജിമോളും അജിത്തും; കൈയടിച്ച് പ്രോത്സാഹിപ്പിച്ച് പൊലീസുകാര്‍
TAGGED:
Thiruvathira Dance