Telangana Rain | നിര്‍ത്താതെ പെയ്യുന്ന കനത്ത മഴയില്‍ വാറങ്കല്‍ നഗരം വെള്ളത്തിനടിയില്‍; റെയിൽവേ സറ്റേഷനിലും റോഡിലും വെള്ളക്കെട്ട് - റെയിൽവേ
🎬 Watch Now: Feature Video
വാറങ്കല്‍ (തെലങ്കാന): കഴിഞ്ഞ ദിവസങ്ങളിലായി തെലങ്കാനയില്‍ കനത്ത മഴയാണ് പെയ്‌തിറങ്ങുന്നത്. ഹെദരാാബാദ് നഗരം, സമീപ ജില്ലകൾ എല്ലാം മഴ ഭീഷണിയിലാണ്. മഴ കനത്തതോടെ വാറങ്കല്‍ ജില്ലയിലെ കാസിപ്പേട്ട് റെയിൽവേ സ്‌റ്റേഷൻ, വാറങ്കൽ വസ്‌ത്ര ബസാർ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. ഹനുമകൊണ്ട-വാറങ്കൽ റോഡില്‍ മേല്‍പ്പാലത്തിന് മുകളിലെത്തിയ വെള്ളം വാറങ്കൽ റെയിൽവേ പാലത്തിന് ചുവട്ടിലുമെത്തി. മാത്രമല്ല പാന്തിനിയിലെ ഗ്രാമക്കുളം കരകവിഞ്ഞൊഴുകിയതോടെ വാറങ്കൽ-ഖമ്മം ദേശീയ പാതയിലും വെള്ളമെത്തി. ഇതിനൊപ്പം മൈലാരത്ത് വൻമരം കടപുഴകി വീണ് വാഹന ഗതാഗതവും നിലച്ചു. അതേസമയം ജില്ലയിൽ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം രണ്ട് ദിവസം കൂടി റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ ഉദ്യോഗസ്ഥർ പൂർണ ജാഗ്രത പാലിക്കണമെന്ന് മേയർ ഗുണ്ടു സുധാറാണി ഉത്തരവിട്ടിട്ടുണ്ട്.
ഹൈദരാബാദ് നഗരത്തിൽ കഴിഞ്ഞദിവസം പെയ്‌ത കനത്ത മഴ നിരവധി നാശനഷ്‌ടങ്ങളുണ്ടാക്കിയിരുന്നു. ഇടിമിന്നലോടുകൂടിയ മഴയിൽ പലയിടത്തും കടകളിലും വീടുകളിലും വെള്ളം കയറി. ചിലയിടത്ത് റോഡുകൾ വെള്ളത്തിനടിയിലായി. അത്തപൂർ, ശിവരാംപള്ളി, ഹൈടെക് സിറ്റി, മലക്പേട്ട് റെയിൽവേ സ്റ്റേഷൻ, നാഗോൾ, മെഹിദിപട്ടണം തുടങ്ങിയ പ്രദേശങ്ങളിൽ റോഡുകളിൽ വലിയ വെള്ളക്കെട്ട് രൂപപ്പെട്ടതിനാൽ ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു.
Also Read: Hyderabad Rain | കനത്ത മഴ, ഹൈദരാബാദ് നഗരത്തിൽ രൂക്ഷമായ ഗതാഗതക്കുരുക്ക്, വൈദ്യുതി തടസം