പാലാ അമലോത്ഭവ ജൂബിലി തിരുനാളിൽ പങ്കെടുത്ത് സുരേഷ് ഗോപിയും ഭാര്യയും; മകള്‍ക്കായി പ്രാര്‍ഥിച്ച് മടക്കം - Pala Kurishu Palli
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/06-12-2023/640-480-20201626-thumbnail-16x9-suresh.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Dec 6, 2023, 8:00 PM IST
കോട്ടയം: പാലാ അമലോത്ഭവ ജൂബിലി തിരുനാളിൽ പങ്കെടുത്ത് സുരേഷ് ഗോപിയും ഭാര്യ രാധികയും (Pala Amalothbhava Jubilee Festival). മാതാവിന്‍റെ അനുഗഹം തേടി രാത്രി 7 മണിയോടെയാണ് സുരേഷ് ഗോപി എത്തിയത് (Suresh Gopi at pala). നേർച്ച കാഴ്‌ച സമർപ്പിച്ച് മകൾക്കായി പ്രാർത്ഥന നടത്തി. ജനുവരി 17 ന് ഗുരുവായൂരിലാണ് മകളുടെ വിവാഹം. എപ്പോൾ പാലായിലൂടെ പോയാലും പള്ളിയിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിക്കാതെ സുരേഷ് ഗോപി മടങ്ങാറില്ല. ഇത്തവണത്തെ സന്ദർശനം തിരുനാൾ വേളയിലായത് പ്രത്യേകതയായി. സുഹൃത്ത് ബിനു പുളിക്കണ്ടത്തിനൊപ്പമാണ് സുരേഷ് ഗോപി എത്തിയത്. മുഖ്യവികാരി ജനറൽ മോൺ ജോസഫ് തടത്തിൽ, ഫാ. ജോസ് കാക്കല്ലിൽ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു. ക്രിസ്‌തുമസ് നാളുകളില്‍ ക്രിസ്‌തുമത മേധാവികളുമായും വിശ്വാസികളുമായും അടുത്ത ബന്ധം സ്ഥാപിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി നേതാക്കള്‍ പ്രഖ്യാപിച്ചിരുന്നു. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് അടുത്ത് വരുന്നതുകൊണ്ട് സുരേഷ് ഗോപിയുടെ സന്ദര്‍ശനം രാഷ്‌ട്രീയമായും വിലയിരുത്തപ്പെടുന്നുണ്ട്. എന്നാല്‍ അങ്ങനെയല്ലെന്നാണ് സുരേഷ് ഗോപിയുമായി അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന. പാലായിലെ മാതാവിന്‍റെ പള്ളിയില്‍ അദ്ദേഹം മിക്കപ്പോഴും വരാറുണ്ടെന്ന് നാട്ടുകാരും പറഞ്ഞു. അതേ സമയം സുരേഷ് ഗോപി കേന്ദ്ര കഥാപാത്രമായെത്തിയ ഏറ്റവും പുതിയ ചിത്രം ഗരുഡന്‍ ആമസോണ്‍ പ്രൈം വീഡിയോയില്‍ സ്‌ട്രീമിംഗ് തുടങ്ങി. ഡിസംബര്‍ 1 മുതലാണ് സ്‌ട്രീമിംഗ് തുടങ്ങിയത്. നവംബര്‍ 3 ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം 29-ാം ദിവസം സര്‍പ്രൈസ് ആയാണ് ഒടിടിയില്‍ സ്‌ട്രീമിംഗ് ആരംഭിച്ചത്. നവാഗതനായ അരുണ്‍ വര്‍മയാണ് ചിത്രത്തിന്‍റെ സംവിധായകന്‍. ലീഗല്‍ ത്രില്ലറായെത്തിയ ചിത്രത്തിന് തിയേറ്ററുകളില്‍ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.