Shashi Tharoor About Chandy Oommen 'ഉമ്മൻ ചാണ്ടിയുടെ വികസനത്തിന് തുടർച്ചയേകാന്‍ ചാണ്ടി ഉമ്മന് കഴിയും'; കബറിടം സന്ദര്‍ശിച്ച് ശശി തരൂർ - കബറിടം സന്ദര്‍ശിച്ച് ശശി തരൂർ
🎬 Watch Now: Feature Video
Published : Sep 2, 2023, 8:37 PM IST
കോട്ടയം: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവുമായിരുന്ന ഉമ്മൻ ചാണ്ടി (Congress Veteran Oommen chandy) പുതുപ്പള്ളിയിൽ നടത്തിയ വികസനത്തിന് (Developments In Puthuppally) തുടർച്ചയേകാൻ ചാണ്ടി ഉമ്മന് (Chandy Oommen) കഴിയുമെന്ന് ശശി തരൂർ എംപി (Shashi Tharoor). ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനെതിരെ ഉയർത്തുന്ന ആരോപണങ്ങൾ കാര്യമായി എടുക്കുന്നില്ല. ചാണ്ടി ഉമ്മൻ വിദ്യാസമ്പന്നനാണ്. കേരളത്തിന്‍റെ ഭാവി ആഗ്രഹിക്കുന്നവർ ചാണ്ടി ഉമ്മനെ വിജയിപ്പിക്കുമെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൂടിയായ തിരുവനന്തപുരം എംപി പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ചികിത്സ വിവാദമാക്കാൻ സിപിഎമ്മിന് എന്ത് അധികാരമാണുള്ളത്. രാഷ്ട്രീയവുമായി ബന്ധമില്ലാത്ത കാര്യമാണ് അതെന്നും ധാർമികതയല്ലായെന്നും ശശി തരൂർ പറഞ്ഞു. 'ഇന്ത്യ' മുന്നണിയിൽ പ്രതീക്ഷയുണ്ട്. താമസിയാതെ കേന്ദ്രത്തിലെ ബിജെപി സർക്കാരിനെ താഴെയിറക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ എത്തിയ ശശി തരുർ മെഴുകുതിരി കത്തിച്ചു. ഉമ്മന്‍ ചാണ്ടിക്കെതിരെ അപവാദം പറഞ്ഞവരെ പുതുപ്പള്ളിയിലെ ജനകീയ കോടതി ശിക്ഷിക്കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം എകെ ആന്‍റണി പറഞ്ഞിരുന്നു. ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം കണ്ട് ഉമ്മന്‍ ചാണ്ടിയെ അപമാനിച്ചവര്‍ ഞെട്ടി വിറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയില്‍ യുഡിഎഫ് സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു ആന്‍റണി. ഭൂരിപക്ഷം കണ്ട് ഞെട്ടിവിറച്ച് എല്‍ഡിഎഫ് ബോധം കെടണം. ഉമ്മന്‍ ചാണ്ടിയെ അപമാനിച്ചില്ലാതാക്കാന്‍ ശ്രമിച്ചവര്‍ക്ക് ഒരിക്കലും മാപ്പുകൊടുക്കരുത്. അവരുടെ സ്ഥാനാര്‍ഥിയുടെ കനത്ത തോല്‍വിയിലൂടെ വേണം മറുപടി നല്‍കാന്‍. ഉമ്മന്‍ ചാണ്ടിയെ വേട്ടയാടിയവര്‍ അദ്ദേഹം മരിച്ചതിന് ശേഷവും വെറുതെ വിടുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
READ MORE | Ak Antony At Puthuppally 'ചാണ്ടി ഉമ്മന്‍റെ ഭൂരിപക്ഷം കണ്ട് എല്‍ഡിഎഫ് ഞെട്ടി വിറച്ച് ബോധം കെടണം'; എകെ ആന്‍റണി