സന്നിധാനത്ത് തീര്‍ത്ഥാടകത്തിരക്ക് ; ഇടത്താവളങ്ങളില്‍ ഭക്തരുടെ വാഹനം തടഞ്ഞ് പൊലീസ്, കുത്തിയിരുന്ന് പ്രതിഷേധിച്ച് ഭക്തര്‍ - ശബരിമല തീര്‍ത്ഥാടനം
🎬 Watch Now: Feature Video


Published : Dec 25, 2023, 4:40 PM IST
കോട്ടയം: ശബരിമലയിലേക്കുള്ള വാഹനങ്ങള്‍ വൈക്കം ഇടത്താവളത്തില്‍ പൊലീസ് തടഞ്ഞതോടെ റോഡില്‍ കുത്തിയിരിപ്പ് പ്രതിഷേധവുമായി അയ്യപ്പ ഭക്തര്‍ (Over Crowd In Sabarimala). ഇന്ന് (ഡിസംബര്‍ 25) പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് വാഹനങ്ങള്‍ പൊലീസ് തടഞ്ഞിട്ടത്. ഇതോടെ റോഡില്‍ കുത്തിയിരുന്ന് ഭക്തര്‍ ശരണം വിളിച്ചു. റോഡിലൂടെ മറ്റ് വാഹനങ്ങള്‍ കടത്തിവിടാതെയായിരുന്നു ഭക്തരുടെ പ്രതിഷേധം. വൈക്കം ക്ഷേത്രത്തോട് ചേര്‍ന്നുള്ള പാര്‍ക്കിങ് ഗ്രൗണ്ടിലാണ് വാഹനങ്ങള്‍ പൊലീസ് തടഞ്ഞത് (Sabarimala Devotees' Protest In Vaikom). പുലര്‍ച്ചെ വൈക്കം ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ശബരിമലയിലേക്ക് യാത്ര തിരിക്കാനിരുന്ന കേരളത്തില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നുമുള്ള ഭക്തരാണ് വലഞ്ഞത്. വാഹനങ്ങൾ കടത്തി വിട്ടില്ലെങ്കിൽ അയ്യപ്പ ദർശനം നടത്താതെയും നെയ്യഭിഷേകം സാധ്യമാകാതെയും മടങ്ങേണ്ടി വരുമെന്ന് ഭക്തര്‍ പറഞ്ഞു (Sabarimala Devotees' Protest). ശബരിമലയിലെ തിരക്കും വാഹന പാര്‍ക്കിങ് ക്രമീകരണവും കണക്കിലെടുത്താണ് ഇടത്താവളങ്ങളില്‍ വാഹനങ്ങള്‍ തടഞ്ഞതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. ഭക്തര്‍ പ്രതിഷേധം കടുപ്പിച്ചതോടെ ഏതാനും വാഹനങ്ങള്‍ പൊലീസ് കടത്തിവിട്ടെങ്കിലും ബാക്കിയുള്ളവ ഇപ്പോഴും തടഞ്ഞിട്ടിരിക്കുകയാണ്. വൈക്കത്തിന് പുറമെ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, എരുമേലി എന്നിവിടങ്ങളിലും നിലവില്‍ നിയന്ത്രണം തുടരുകയാണ്.