റോഡില്‍ കയറിയ കാണ്ടാമൃഗത്തെ ഇടിച്ചുതെറിപ്പിച്ച് ലോറി; വാഹനത്തിനെതിരെ നടപടിയെടുത്തെന്ന് അസം മുഖ്യമന്ത്രി - അസം മുഖ്യമന്ത്രി
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-16598672-thumbnail-3x2-rhino.jpg)
റോഡില്‍ പ്രവേശിച്ച കാണ്ടാമൃഗത്തെ ഇടിച്ചുവീഴ്‌ത്തിയ ലോറി ഡ്രൈവര്‍ക്കെതിരെ നടപടിയെടുത്തതായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. വീഡിയോ സഹിതം ട്വീറ്റുചെയ്‌താണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. അസമിലെ കാസിരംഗ ഹൽദിബാരി മേഖലയിൽ കാണ്ടാമൃഗം കാട്ടിൽ നിന്നും റോഡിലേക്ക് കടക്കുന്നതിനിടെയാണ് ചരക്കുവാഹനം ഇടിച്ചുവീഴ്‌ത്തിയത്. ഇടിയുടെ ആഘാതത്തില്‍ വീണ വന്യമൃഗം എഴുന്നേല്‍ക്കവെ വീണ്ടും വീഴുന്നത് പുറത്തുവന്ന സിസിടിവി ദൃശ്യത്തില്‍ വ്യക്തമാണ്. വാഹനം പിടിച്ചെടുത്തെന്നും ഡ്രൈവർക്കെതിരെ പിഴ ചുമത്തിയെന്നും മുഖ്യമന്ത്രി ട്വീറ്റിൽ പറഞ്ഞു. കാണ്ടാമൃഗങ്ങൾ ഞങ്ങളുടെ പ്രത്യേക സുഹൃത്തുക്കളാണ്. അവരുടെ സ്വൈര്യവിഹാരത്തിന് തടസമുണ്ടാക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Last Updated : Feb 3, 2023, 8:29 PM IST