സിപിഐ നേതാവിന്‍റെ റേഷൻ കട സസ്‌പെൻഡ് ചെയ്‌ത സംഭവം: നടപടി ഗൂഢാലോചനയുടെ ഭാഗമെന്ന് കടയുടമ - ration shop suspended in kollam

🎬 Watch Now: Feature Video

thumbnail

By

Published : Mar 14, 2023, 4:13 PM IST

കൊല്ലം: കുന്നത്തൂരിൽ ഗുരുതര ക്രമക്കേടിനെത്തുടർന്ന് റേഷൻ കട സസ്പെൻഡ് ചെയ്‌തതിൽ താലൂക്ക് സപ്ലൈ ഓഫിസർക്കെതിരെ കടയുടമ. കേടുവന്നതിനെ തുടർന്ന് മാറ്റിയ 13 ചാക്ക് അരി ഉൾപെടുത്താതെയാണ് സ്റ്റോക്കിന്‍റെ കണക്കെടുത്തതെന്നും നടപടി ഗൂഢാലോചനയുടെ ഭാഗമായാണെന്നുമാണ് കടയുടമയുടെ വാദം.

കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷന്‍റെ ജനറൽ സെക്രട്ടറി പ്രിയൻകുമാർ ലൈസൻസിയായുള്ള കടയാണ് ക്രമക്കേട് കണ്ടെത്തിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്‌തത്. 21 ക്വിന്‍റൽ അരിയുടെ ക്രമക്കേടാണ് കടയിൽ കണ്ടെത്തിയത്. ഈ കട തുറക്കുന്നില്ലെന്നും സാധനങ്ങൾ നൽകുന്നില്ലെന്നും നേരത്തെ പരാതിയുണ്ടായിരുന്നു.

തുടർന്ന് നടത്തിയ പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് താലൂക്ക് സപ്ലൈ ഓഫിസർ സുജയുടെ നേതൃത്വത്തിലായിരുന്നു നടപടി. പിന്നാലെയാണ് നടപടിയിൽ ഗൂഢാലോചനയുണ്ടെന്ന ആരോപണവുമായി പ്രിയൻകുമാർ രംഗത്തെത്തിയത്. കേടുവന്ന 13 ചാക്ക് അരി ഡിഎസ്ഒയുടെ അനുമതിയോടെ കടയിൽ നിന്ന്‌ മാറ്റിയിരുന്നു. ഇത് കണക്കിൽ പെടുത്തിയില്ലെന്നാണ് പ്രിയൻ കുമാറിന്‍റെ വാദം.

സ്ഥിരമായി കട തുറക്കാറുണ്ടെന്ന് തെളിയിക്കുന്ന ഇ-പോസ് മെഷീൻ രേഖകളും ഇയാൾ പുറത്തുവിട്ടിട്ടുണ്ട്. സംഘടന പ്രവർത്തനത്തിൽ തന്നോട് എതിർപ്പുള്ളവരാണ് പരാതിക്കാരെന്നും പ്രിയൻകുമാർ പറയുന്നു. സംഭവത്തിൽ താലൂക്ക് സപ്ലൈ ഓഫിസർക്കെതിരെ ഇയാൾ ഭക്ഷ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. 

അതേസമയം ക്രമക്കേടുകൾ വ്യക്തമായതോടെയാണ് നടപടിയെടുത്തതെന്ന് ആവർത്തിക്കുകയാണ് താലൂക്ക് സപ്ലൈ ഓഫിസർ.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.