ന്യൂഡൽഹി: സുപ്രീം കോടതി മുൻ ജഡ്‌ജിയായ മദൻ ബി ലോകൂറിനെ യുഎൻ ഇന്‍റേണൽ ജസ്റ്റിസ് കൗൺസിലിന്‍റെ ചെയർപേഴ്‌സണായി നിയമിച്ചു. 2028 നവംബർ 12 വരെ മദൻ ബി ലോകൂര്‍ ചെയര്‍പേഴ്‌സണായി തുടരും. ഇന്‍റേണൽ ജസ്റ്റിസ് കൗൺസിൽ അംഗമായി മദന്‍ ബി ലോകൂറിനെ നിയമിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മിസ് കാർമെൻ ആർട്ടിഗാസ് (ഉറുഗ്വേ), സ്റ്റാഫ് നാമനിർദേശം ചെയ്‌ത വിശിഷ്‌ട ബാഹ്യ നിയമജ്ഞൻ; മിസ് റോസാലി ബാൽകിൻ (ഓസ്‌ട്രേലിയ), മാനേജ്‌മെന്‍റ് നാമനിർദേശം ചെയ്‌ത വിശിഷ്‌ട ബാഹ്യ നിയമജ്ഞൻ; മിസ്റ്റർ സ്റ്റെഫാൻ ബ്രസീന (ഓസ്ട്രിയ), സ്റ്റാഫ് പ്രതിനിധി; മിസ്റ്റർ ജയ് പോസെനെൽ (യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക), മാനേജ്മെന്‍റ് പ്രതിനിധി എന്നിവരാണ് മറ്റ് അംഗങ്ങള്‍.
1953-ൽ ജനിച്ച ജസ്റ്റിസ് ലോകൂർ 2012 ജൂൺ 4-ന് ആണ് സുപ്രീം കോടതി ജഡ്‌ജിയായി നിയമിതനായത്. 2018 ഡിസംബർ 30-ന് അദ്ദേഹം സേവനത്തില്‍ നിന്ന് വിരമിച്ചു.
2019-ൽ ഫിജിയിലെ സുപ്രീം കോടതിയിലെ നോൺ റസിഡന്‍റ് പാനലിന്‍റെ ജഡ്‌ജിയായി ജസ്റ്റിസ് ലോകൂർ നിയമിതനായി. മറ്റൊരു രാജ്യത്തെ സുപ്രീം കോടതിയിൽ ജഡ്‌ജിയായി നിയമിതനായ ആദ്യ ഇന്ത്യൻ ജഡ്‌ജിയായിരുന്നു അദ്ദേഹം.
Also Read: 'മെഡിറ്റേഷന്‍ ആഢംബരമല്ല ആവശ്യമാണ്'; ധ്യാനത്തെ കുറിച്ച് യുഎന്നില്‍ ശ്രീ ശ്രീ രവിശങ്കർ