കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കാരിക്ക് നേരെ പീഡനശ്രമം, പ്രതി പിടിയില്‍ - കെഎസ്ആര്‍ടിസി
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/640-480-18563102-thumbnail-16x9-mpm.jpg)
മലപ്പുറം: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം. കാഞ്ഞങ്ങാട് - പത്തനംതിട്ട റൂട്ടിലോടുന്ന കെഎസ്ആര്‍ടിസി ബസിലാണ് സംഭവം. ബസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്ക് നേരെ മലപ്പുറം വളാഞ്ചേരിക്ക് സമീപം എത്തിയപ്പോഴാണ് യുവതിക്ക് നേരെ അതിക്രമം ഉണ്ടായത്. പ്രതിയെ വളാഞ്ചേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
യുവതിയും യുവാവും കണ്ണൂരില്‍ നിന്നായിരുന്നു ബസില്‍ കയറിയത്. കോഴിക്കോട് മുതല്‍ തന്നെ ഇയാള്‍ യുവതിയെ ശല്യം ചെയ്യാന്‍ ആരംഭിച്ചിരുന്നതായി സഹയാത്രികര്‍ പറയുന്നു. തുടര്‍ന്ന് യുവതി ഇക്കാര്യം കണ്ടക്‌ടറെ അറിയിച്ചിരുന്നു.
പിന്നീട് ഇയാളെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തി. എന്നാല്‍, യാത്ര തുടരവെ യുവതിക്ക് അരികെലെത്തിയ ഇയാള്‍ ഇവരെ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് കണ്ടക്‌ടറും ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാരും ചേര്‍ന്ന് വളാഞ്ചേരി പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.
വളാഞ്ചേരി പൊലീസ് സ്റ്റേഷനിലാണ് നിലവില്‍ പ്രതി. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാകും തുടര്‍നടപടികളെന്ന് പൊലീസ് അറിയിച്ചു.
Also Read : കെഎസ്ആർടിസി ബസിൽ വച്ച് യുവതിക്ക് നേരെ നഗ്നത പ്രദർശനം; അവസരോചിതമായി ഇടപെട്ട കണ്ടക്‌ടർക്ക് അഭിനന്ദന പ്രവാഹം