കലിതുള്ളി പെരുമഴ ; ഹിമാചല്‍പ്രദേശില്‍ വ്യാപക നാശനഷ്‌ടം, നിരവധി മരണം ; ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി - നിരവധി മരണം
🎬 Watch Now: Feature Video
ഷിംല : ഹിമാചല്‍പ്രദേശില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്ക ദുരന്തത്തില്‍ നിരവധി പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. മരണസംഖ്യ സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമല്ല. വിനോദ സഞ്ചാര മേഖലയായ കുളു മണാലിയിലും സമീപ പ്രദേശങ്ങളിലും വന്‍ നാശനഷ്‌ടമാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. കുളുവിനെ മണാലിയുമായി ബന്ധിപ്പിക്കുന്ന ഹൈവേ പൂർണമായി തകർന്നു. മേഖലയിലെ നിരവധി വീടുകളും കെട്ടിടങ്ങളും നിലംപൊത്തി.
കനത്ത മഴയെ തുടര്‍ന്ന് വ്യാപക നാശനഷ്‌ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌ത സ്ഥലങ്ങള്‍ മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു സന്ദര്‍ശിച്ചു. ദുരന്തത്തിന് ഇരയായവരുടെ കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചു. പ്രളയത്തിലും ദുരിതത്തിലും ദുരിതമനുഭവിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപയാണ് ധനസഹായം പ്രഖ്യാപിച്ചത്.
ലാഹൗൾ-സ്‌പിതിയിലെ ഗോത്രവർഗ ജില്ലയായ ചന്ദേർത്തലിലും ലോസാറിലും വ്യോമ നിരീക്ഷണം നടത്തിയതിന് ശേഷമാണ് മുഖ്യമന്ത്രി സുഖ്‌വീന്ദർ സിംഗ് സുഖു മണ്ഡിയിലെത്തി സ്ഥിതി ഗതികൾ വിലയിരുത്തിയത്. ഹിമാചല്‍ പ്രദേശില്‍ 7 ജില്ലകളിലാണ് വ്യാപക നാഷനഷ്‌ടമുണ്ടായത്. മഴ ശക്തിയാര്‍ജിച്ചതോടെ സംസ്ഥാനത്ത് റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്ത് പെയ്യുന്ന മഴയുടെ തീവ്രത നാളയോടെ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. എന്നാല്‍ അടുത്ത ഏതാനും മണിക്കൂര്‍ സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
also read: Himachal Monsoon| ഹിമാചലിൽ മരണം വിതച്ച് മണ്‍സൂണ്‍; മഴക്കെടുതിയിൽ ഇതുവരെ കൊല്ലപ്പെട്ടത് 80 പേർ