PMA SALAM | 'മൂന്നാം സീറ്റ് മുസ്ലിം ലീഗിന് അവകാശപ്പെട്ടത്'; ആര്‍ക്കും തര്‍ക്കമില്ലെന്ന് പിഎംഎ സലാം - മുസ്ലിം ലീഗിന് മൂന്നാം സീറ്റ്

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 21, 2023, 1:49 PM IST

കാസർകോട്: ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം ലീഗിന് മൂന്നാം സീറ്റ് വേണമെന്ന ആവശ്യത്തില്‍ വ്യക്‌തത വരുത്തി സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പിഎംഎ സലാം. മൂന്നാം സീറ്റ് ലീഗിന് അവകാശപ്പെട്ടതാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ലെന്നും മുന്നണി സംവിധാനമായതിനാൽ ലീഗിന് ഒറ്റക്ക് തീരുമാനിക്കാനാവില്ലെന്നും പിഎംഎ സലാം വ്യക്തമാക്കി (PMA Salam on Third Seat in Loksabha Polls). ഇക്കാര്യം സംബന്ധിച്ച് നേതാക്കൾ തമ്മിൽ ആശയ വിനിമയം നടക്കുന്നുണ്ട്. ലീഗ് കമ്മിറ്റിയിൽ ചർച്ചയ്‌ക്ക് വന്നിട്ടില്ല. കമ്മിറ്റിയിൽ ചർച്ച ചെയ്‌ത് തീരുമാനം യുഡിഎഫിനെ അറിയിക്കുമെന്നും കാസർകോട് ഗസ്റ്റ് ഹൗസിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കവെ പിഎംഎ സലാം പറഞ്ഞു. ജെഡിഎസിന്‍റെ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച് മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്‌ഡി ദേവഗൗഡ നടത്തിയ പരാമർശത്തെപ്പറ്റിയും അദ്ദേഹം പ്രതികരിച്ചു. സിപിഎം - ബിജെപി ബന്ധത്തിന്‍റെ അവസാന തെളിവാണിതെന്ന് സലാം അഭിപ്രായപ്പെട്ടു. പിണറായി വിജയനും നരേന്ദ്ര മോദിക്കും ഇടയിൽ നിരവധി ലിങ്കുകൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നുണ്ട്. പിണറായിയുടെ കേസുകളിൽ നിന്ന് രക്ഷപ്പെടാനാണ് ഇത്. അത്തരത്തിലൊരു ലിങ്കാണ് ജെഡിഎസ് എന്നും അദ്ദേഹം പറഞ്ഞു. ജെഡിഎസ് കർണാടക സംസ്ഥാന പ്രസിഡന്‍റ് സിഎം ഇബ്രാഹിം ബിജെപി ബന്ധത്തെ എതിർത്തപ്പോൾ അവിടത്തെ സംസ്ഥാന കമ്മിറ്റിയെ പിരിച്ചുവിട്ട് മകൻ കുമാരസ്വാമിയെ പ്രസിഡന്‍റായി അവരോധിക്കുകയായിരുന്നു. എന്നാൽ കേരളത്തിലെ ജെഡിഎസ് നേതൃത്വം ബിജെപി ബന്ധത്തെ എതിർക്കുമ്പോൾ അവരെ പിരിച്ചുവിടാൻ പോലും തയ്യാറകാതിരുന്നത് ബിജെപി ബന്ധത്തിന്‍റെ തെളിവാണെന്നും സലാം കുറ്റപ്പെടുത്തി. വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ യുഡിഎഫും മുസ്ലിം ലീഗും സജ്ജരായി കഴിഞ്ഞു. കേരളത്തിൽ 20ൽ 20 സീറ്റും നേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.