ഹമാസിനെ പിന്തുണയ്ക്കുന്ന യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികള്‍ തീവ്രവാദം വളര്‍ത്തുന്നു : പി സി ജോര്‍ജ് - എല്‍ഡിഎഫിനെതിരെ പിസി ജോര്‍ജ്
🎬 Watch Now: Feature Video
Published : Nov 24, 2023, 7:20 AM IST
കോട്ടയം : ഹമാസിനെ പിന്തുണയ്ക്കുന്ന യുഡിഎഫ്, എല്‍ഡിഎഫ് മുന്നണികളുടെ നയം മത തീവ്രവാദം വളർത്തുന്നതാണെന്ന് പി സി ജോര്‍ജ് (PC George criticized UDF and LDF on Palestine solidarity). മുസ്‌ലിം വോട്ട് ബാങ്കിനെ ഭയന്ന് ഹമാസ് എന്ന ഭീകര സംഘടനയെ പിന്തുണയ്ക്കുകയാണ് ഇരു മുന്നണികളും ചെയ്യുന്നതെന്നും പി സി ജോര്‍ജ് ആരോപിച്ചു. പലസ്‌തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ നിന്ന് എല്‍ഡിഎഫ് ജോസ് കെ മാണിയേയും യുഡിഎഫ് പി ജെ ജോസഫിനേയും ഒഴിവാക്കി. ഈ വിഷയത്തില്‍ ജോസ് കെ മാണിയും പി ജെ ജോസഫും ആര്‍ക്കൊപ്പമാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയും മന്ത്രിമാരും 'സമയമാം രഥത്തില്‍' യാത്ര ചെയ്യുകയാണ്. അധികം താമസിയാതെ ഭരണം പോകുമെന്നും നവകേരള സദസിന്‍റെ ഭാഗമായി നടക്കുന്ന ബസ് യാത്രയെ പരിഹസിച്ച് പി സി ജോര്‍ജ് പറഞ്ഞു(PC George on CM Pinarayi Vijayan and Nava Kerala Sadas). ലോക്കല്‍ സെക്രട്ടറിയുടെ നിലവാരത്തിലേക്ക് മുഖ്യമന്ത്രി താഴ്‌ന്നു. അദ്ദേഹം പഠിച്ചതേ പാടൂവെന്നും കണ്ണൂരില്‍ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സിപിഎമ്മുകാര്‍ മര്‍ദിച്ച സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നിലപാടിനെ വിമര്‍ശിച്ച് പി സി ജോര്‍ജ് പറഞ്ഞു.