ഭുവനേശ്വർ: ഒരു ദിവസം ഒരു ലക്ഷം രൂപയാണ് ചെലവ്... 1 കിലോ വാസ്‌ലിനും 1 ലിറ്റർ വെളിച്ചെണ്ണയും തേച്ച് സ്‌പാ ചികിത്സ... ഒരു പോത്ത് വളർത്താൻ ഇത്രയൊക്കെ ചെലവുണ്ടോ? എന്നാൽ ചെലവുണ്ട്. കഥാനയകൻ സാധാരണ പോത്തല്ല. 34 കോടി രൂപ വിലവരുന്ന റോയൽ പോത്ത് ആണിവൻ. ഭീം എന്ന് വിളിപ്പേരുള്ള പോത്തിന് ഡെയ്‌ലി ഒരു ലക്ഷം രൂപയാണ് ചെലവിനായി ഉടമയുടെ പോക്കറ്റിൽ നിന്ന് പോകുന്നത്. ഏകദേശം നാല് റോള്‍സ് റോയ്‌സിൻ്റെ വിലയുണ്ട് രാജസ്ഥാനിലെ ജോധ്പൂരിലെ ഈ പോത്തിന്.
ഭുവനേശ്വറിലെ അനിമൽ എക്‌പോയിലെ താരമാണ് ഈ പോത്ത്. മൃഗ പ്രദർശനത്തിനായി എത്തിയ ഭീമൻ പോത്തിനെ കാണാൻ തിരക്കാണ്. ഒരു ലക്ഷം രൂപ വിലവരുന്ന പാൽ, കശുവണ്ടി, ബദാം എന്നിവ മാത്രമാണ് ഭക്ഷണം. അതിനാൽ തന്നെ കറുത്ത് മിനുസമുള്ള രോമമാണ് പോത്തിനുള്ളത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മൂന്ന് വയസ് പ്രായമുള്ള പോത്തിന് 6 അടി 8 ഇഞ്ച് ഉയരമുണ്ട്. ഭീം ഒരു ഗുസ്‌തിക്കാരനെപ്പോലെയാണ്. അതിന് ശരിയായ പോഷകാഹാരവും പരിചരണവും ആവശ്യമാണ്. ഞങ്ങൾ ഭീമിന് കശുവണ്ടി ഉൾപ്പെടെയുള്ള വിലകൂടിയ ധാന്യങ്ങളാണ് ഭക്ഷണമായി നൽകാറുള്ളത് എന്നാണ് ഉടമ പറയുന്നത്.
നേപ്പാളിൽ നിന്ന് വരെ ഭീമൻ്റെ ബീജത്തിനായി ആളുകള്‍ എത്താറുണ്ടത്രെ. ഇതുവരെ ഭീമിൻ്റെ ബീജത്തിൽ നിന്ന് ആറ് കുട്ടികള്‍ ഉണ്ടായിട്ടുണ്ടെന്നും ഉടമ പറയുന്നു. അയർലൻഡ്, പാകിസ്ഥാൻ, കാനഡ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിൽ നിന്നും ബീജം ആവശ്യപ്പെട്ട് ആളുകള്‍ വിളിക്കുന്നുണ്ടെന്നും ഉടമ പറയുന്നു.