'റിസോര്‍ട്ടിന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്തി'; സിപിഎമ്മിനെതിരെ പരാതിയും പ്രതിഷേധവുമായി പ്രവാസിയും ഭാര്യയും - സിപിഎമ്മിനെതിരെ പ്രവാസി

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Nov 27, 2023, 6:35 PM IST

കോട്ടയം: പാറമ്പുഴയിലുള്ള റിസോര്‍ട്ടിന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്തുന്നുവെന്നാരോപിച്ച് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പരാതിയുമായി പ്രവാസി വ്യവസായിയും കുടുംബവും. പാറമ്പുഴയിലെ കുരുവീസ് നെസ്റ്റ് ഹോം സ്റ്റേ ഉടമ ബിനു കുര്യനും ഭാര്യയും കോട്ടയം എസ്‌പി ഓഫിസിന് മുന്നില്‍ പ്രതിഷേധം നടത്തി. പാറമ്പുഴ മോസ്കോ കവലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ഹോം സ്റ്റേയുടെ പ്രവർത്തനം സിപിഎം പ്രവർത്തകർ തടസപ്പെടുത്തുന്നുവെന്നാണ് കുടുംബത്തിന്‍റെ പരാതി.  ഹോം സ്റ്റെയുടെ ലൈസന്‍സ് പഞ്ചായത്തില്‍ നിന്നും പുതുക്കി നല്‍കില്ലെന്നും ബിനു പറഞ്ഞു. 2012ലാണ് ഹോംസ്റ്റെ പ്രവര്‍ത്തനം ആരംഭിച്ചത്. 2022 വരെ യാതൊരു പ്രശ്‌നങ്ങളും ഇല്ലാതെയാണ് ഹോംസ്റ്റെ പ്രവര്‍ത്തിച്ചത്. തുടര്‍ന്നാണ് ഹോംസ്റ്റെയുടെ പ്രവര്‍ത്തനം സിപിഎം തടസപ്പെടുത്തിയത്. സ്ഥലത്തെത്തുന്ന ഗെസ്റ്റുകളെ തടയാനായി ഹോം സ്റ്റെയില്‍ അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്നും കാണിച്ച്  പാര്‍ട്ടി പ്രവര്‍ത്തകര്‍ ഫ്ലക്‌സ് ബോര്‍ഡ് സ്ഥാപിച്ചിരിക്കുകയാണെന്നും ബിനു കുറ്റപ്പെടുത്തി. വിഷയത്തില്‍ പരാതി നല്‍കിയെങ്കിലും പൊലീസിന്‍റെ ഭാഗത്ത് നിന്ന് യാതൊരു നടപടിയും ഉണ്ടായില്ലെന്നും അദ്ദേഹം പറയുന്നു. അതേസമയം ഹോംസ്റ്റെക്കെതിരെ നിരവധി പരാതികള്‍ ലഭിക്കുന്നുണ്ടെന്ന് പഞ്ചായത്ത് അധികൃതര്‍  പറയുന്നു. മാത്രമല്ല  ഹോംസ്റ്റെയുടെ ലൈസന്‍സ് പുതുക്കേണ്ടത് ടൂറിസം വകുപ്പാണെന്നുമാണ് പഞ്ചായത്തിന്‍റെ വിശദീകരണം.  

also read: വ്യാജ പ്രചരണം; സിപിഎം മുഖപത്രത്തിനെതിരെ മാനനഷ്‌ട കേസുമായി മറിയക്കുട്ടി

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.