മൂന്നാറില്‍ വീണ്ടും പടയപ്പ; കാട്ടിലേക്ക് തുരത്തിയെങ്കിലും ഭീതി മാറാതെ ജനവാസമേഖല

🎬 Watch Now: Feature Video

thumbnail

ഇടുക്കി: മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം (Padayappa elephant attack in Munnar). പഴയ മൂന്നാര്‍ വര്‍ക്ക്ഷോപ്പ് ക്ലബ്ബിന് സമീപമാണ് പടയപ്പ ഇറങ്ങിയത്. പ്രദേശത്ത് കാട്ടാന കൃഷി നാശം വരുത്തി. താല്‍ക്കാലികമായി പടയപ്പ ജനവാസ മേഖലയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും തിരികെ ജനവാസ കേന്ദ്രത്തിലേക്കെത്താൻ സാധ്യത (Padayappa in residential area). മൂന്നാറിലെ ജനവാസ മേഖലയില്‍ നിന്നും കാട്ടുകൊമ്പന്‍ പടയപ്പ പിന്‍വാങ്ങാന്‍ തയ്യാറാകുന്നില്ല. കാട്ടുകൊമ്പന്‍ പതിവായി ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നത് ആവര്‍ത്തിക്കുകയാണ്. ദേവികുളം മേഖലയിലായിരുന്നു കാട്ടുകൊമ്പന്‍ ദിവസങ്ങള്‍ക്ക് മുമ്പ് നിലയുറപ്പിച്ചിരുന്നതെങ്കില്‍ പഴയ മൂന്നാര്‍ വര്‍ക്ക്ഷോപ്പ് ക്ലബ്ബിന് സമീപമാണ് പടയപ്പ ഇന്നലെ രാത്രിയില്‍ ഇറങ്ങിയത്. പ്രദേശത്ത് കാട്ടാന കൃഷി നാശം വരുത്തി. പിന്നീട് വനപാലകരെത്തി കാട്ടാനയെ തുരത്തി. താല്‍ക്കാലികമായി പടയപ്പ ജനവാസ മേഖലയില്‍ നിന്നും പിന്‍വാങ്ങിയെങ്കിലും തിരികെ ജനവാസ കേന്ദ്രത്തിലേക്കെത്താനുള്ള സാധ്യത സമീപവാസികള്‍ തള്ളിക്കളയുന്നില്ല. കഴിഞ്ഞ ദിവസം ചൊക്കനാട് എസ്‌റ്റേറ്റിലും പടയപ്പ കൃഷിനാശം വരുത്തിയിരുന്നു (Padayappa caused crop damage). വനമേഖലയിലേക്ക് പടയപ്പ പിന്‍വാങ്ങാന്‍ തയ്യാറാകാത്തതാണ് ഇപ്പോള്‍ പ്രതിസന്ധി സൃഷ്‌ടിക്കുന്നത്. ജനവാസ മേഖലയില്‍ പടയപ്പയുടെ സ്ഥിര സാന്നിധ്യമായതോടെ തൊഴിലാളി കുടുംബങ്ങളുടെ ജീവിതം ദുസഹമായിട്ടുണ്ട്.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.