Ochira Kettutsavam Celebrations വര്‍ണാഭമായി ഓച്ചിറ കെട്ടുത്സവം; വിസ്‌മയ കാഴ്‌ചയായി നന്ദികേശന്‍ - latest news in kerala
🎬 Watch Now: Feature Video


Published : Sep 27, 2023, 1:58 PM IST
കൊല്ലം: ദൃശ്യ വിസ്‌മയ കാഴ്‌ചയായി ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ കെട്ടുത്സവം (Ochira Kettulsavam in Kollam). കാര്‍ത്തികപ്പള്ളി, മാവേലിക്കര, കായംകുളം താലൂക്കുകളിലെ 52 ഓളം കരകളില്‍ നിന്നും നൂറുകണക്കിന് കെട്ടു കാളകളാണ് ഓച്ചിറ പടനിലത്തെത്തിയത്. ഞക്കനാൽ പടിഞ്ഞാറെ കരയുടെ 72 അടി ഉയരമുള്ള നന്ദികേശന്‍ കെട്ടുത്സവത്തിലെ വിസ്‌മയ കാഴ്‌ചയായി. ജനശ്രദ്ധ നേടിയ നന്ദികേശന്‍റെ തലയ്‌ക്ക് മാത്രം 19 അടി ഉയരമുണ്ടായിരുന്നു. വിളവെടുപ്പിന് ശേഷമുള്ള ആഘോഷ തിമിർപ്പാണ് ഓണാട്ടുകരക്കാര്‍ക്ക് കെട്ടുത്സവം. വിളവെടുപ്പ് കഴിഞ്ഞ് 28 ദിവസം പിന്നിടുമ്പോള്‍ വിളവെടുപ്പിന് സഹായിച്ച ഉരുക്കളെ ഓച്ചിറ ക്ഷേത്ര സന്നിധിയിലേക്ക് എഴുന്നള്ളിച്ചിരുന്നു. ഇതാണ് പില്‍ക്കാലത്ത് ആഘോഷ പൂര്‍ണമായ കെട്ടുത്സവമായത്. കുങ്കുമവും മാലയും ചാർത്തി മുന്‍ കാലങ്ങളില്‍ എഴുന്നള്ളിച്ചിരുന്ന കാളകള്‍ക്ക് പകരം ഇപ്പോള്‍ തടിയിലും വൈക്കോലിലും തീര്‍ത്ത കെട്ടു കാളകളെയാണ് എഴുന്നള്ളിക്കുക. ഇത്തവണ കെട്ടു കാളകള്‍ക്ക് പുറമെ സ്വര്‍ണത്തിലും വെള്ളിയിലും സിമന്‍റിലും തീര്‍ത്ത കാളകളും ഉത്സവത്തിലെ വിസ്‌മയ കാഴ്‌ചയായി. സംസ്ഥാനത്തിന്‍റെ വിവിധയിടങ്ങളില്‍ നിന്നുള്ളവര്‍ ഉത്സവത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. കനത്ത സുരക്ഷയാണ് ഓച്ചിറയിലും സമീപ പ്രദേശങ്ങളിലും പൊലീസ് ഒരുക്കിയത്.