എന്‍ഐഎ റെയ്‌ഡ്; പിടിച്ചെടുത്തത് നിരവധി രേഖകളും മൊബൈല്‍ ഫോണുകളും - kerala news updates
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-17340640-thumbnail-3x2-kk.jpg)
തിരുവനന്തപുരം: നിരോധിത പാര്‍ട്ടിയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ നേതാക്കളുടെ വീടുകളില്‍ എന്‍ഐഎ പരിശോധന. പുലര്‍ച്ചെ രണ്ട് മണിയോടെ സംസ്ഥാന വ്യാപകമായി ആരംഭിച്ച പരിശോധന വിവിധയിടങ്ങളില്‍ പൂര്‍ത്തിയായി. സംസ്ഥാനത്തെ 56 ഇടങ്ങളിലാണ് സംഘം പരിശോധനക്കെത്തിയത്. റെയ്‌ഡില്‍ നിരവധി മൊബൈല്‍ ഫോണുകളും രേഖകളും ഇലക്‌ട്രോണിക് ഉപകരണങ്ങളും സംഘം കണ്ടെത്തി. പരിശോധനക്കിടയില്‍ വീട്ടിലൊളിപ്പിച്ച ആയുധങ്ങളും വിവിധ രേഖകളും കണ്ടെത്തിയതിനെ തുടര്‍ന്ന് എറണാകുളം എടവനക്കാട് സ്വദേശി മുബാറക്കിനെ സംഘം കസ്റ്റഡിയിലെടുത്തു. പാര്‍ട്ടി നിരോധിച്ചിട്ടും പിഎഫ്‌ഐ രഹസ്യമായി പ്രവര്‍ത്തനം തുടരുന്നതിനിടെയാണ് സംഘം പരിശോധനക്കെത്തിയത്.
Last Updated : Feb 3, 2023, 8:37 PM IST