MV Govindan On Constituent Parties ഘടകകക്ഷികളുടെ കയ്യിലുള്ളതൊന്നും പിടിച്ചു വാങ്ങില്ലെന്ന് എം വി ഗോവിന്ദൻ - ഘടകകക്ഷി
🎬 Watch Now: Feature Video
Published : Sep 5, 2023, 7:44 PM IST
തിരുവനന്തപുരം: ഘടക കക്ഷികളുടെ കയ്യിലുള്ളതൊന്നും പിടിച്ചുവാങ്ങാൻ സിപിഎം തയ്യാറല്ലെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ (CPM State Secretary). മുന്നോക്ക ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ സ്ഥാനം സംബന്ധിച്ചുണ്ടായ വിവാദം എന്തുകൊണ്ടാണെന്ന് പരിശോധിക്കുമെന്നും അതിൽ ശരിയായ നിലപാട് തന്നെ സ്വീകരിക്കുമെന്നും ഗോവിന്ദൻ പറഞ്ഞു (CPM Is Not Ready To Grab Anything From Constituent parties says MV Govindan). മുന്നോക്ക ക്ഷേമ വികസന കോർപ്പറേഷൻ ചെയർമാൻ (Welfare Development Corporation) നിയമനം ഭരണപരമായ നിലപാടാണെന്നും അത് പാർട്ടി അറിയണമെന്നില്ല എന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയ തീരുമാനമാണെങ്കിലും അല്ലെങ്കിലും പരിശോധിക്കുമെന്നും അതിൽ ശരിയായ നിലപാട് തന്നെ സ്വീകരിക്കുമെന്നും ഗോവിന്ദൻ വ്യക്തമാക്കി. ഗണേഷ് കുമാറിന് രണ്ടര വർഷം കഴിയുമ്പോൾ മന്ത്രിസ്ഥാനം എന്നത് മുന്നണിയിലെ ധാരണയാണ് അത് പാലിക്കപ്പെടും. ഇപ്പോഴത്തെ വിഷയം പുനസംഘടനയെ ബാധിക്കില്ലെന്നും ഗോവിന്ദൻ വ്യക്തമാക്കി. ഭരണസംവിധാനത്തെ വിമർശിച്ചുകൊണ്ട് തോമസ് ഐസക് ചിന്ത വാരികയിൽ എഴുതിയ ലേഖനത്തിൽ തെറ്റില്ല. ഭരണസംവിധാനത്തെ ഇതിനുമുമ്പും വിമർശിച്ചിട്ടുണ്ട്. ഇനിയും വിമർശനം ഉന്നയിക്കും. പിണറായി വിജയന്‍റെ കീഴിലുള്ള ഭരണ സംവിധാനം ആയതുകൊണ്ട് വിമർശിക്കില്ല എന്ന നിലപാടില്ല. പാർട്ടി നിലപാട് തന്നെയാണ് തോമസ് ഐസക്ക് വ്യക്തമാക്കിയതെന്നും ഗോവിന്ദൻ പറഞ്ഞു.