'ബിജെപിയെ തകർക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്നത് കേവലമായ വാദം മാത്രം': എംവി ഗോവിന്ദന്‍ - മാലിന്യ മുക്ത കേരളം പദ്ധതി

🎬 Watch Now: Feature Video

thumbnail

By

Published : May 15, 2023, 2:38 PM IST

തിരുവനന്തപുരം: കർണാടകയിൽ ബിജെപിയെ തോൽപ്പിക്കാനായത് നിർണായകമായ കാൽവയ്‌പ്പാണെങ്കിലും ഇന്ത്യയിൽ ബിജെപിയെ തകർക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്നത് കേവലമായ വാദം മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബിജെപിയാണ് വലിയ അപകടമെന്നും എല്ലാ സംസ്ഥാനങ്ങളിലും ബിജെപി വിരുദ്ധ വോട്ടുകൾ ഏകീകരിക്കപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. മാലിന്യ മുക്ത കേരളം പദ്ധതിയുടെ ഭാഗമായി ആയുർവേദ കോളജിലെ ശുചീകരണ പ്രവർത്തനങ്ങൾ ഉദ്‌ഘാടനം ചെയ്‌ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്വന്തം താത്പര്യങ്ങൾക്കല്ല കോൺഗ്രസ് ഇപ്പോൾ പ്രാധാന്യം നൽകേണ്ടത്. പ്രതിപക്ഷത്തിന്‍റെയും പ്രാദേശിക പാർട്ടികളുടെയും ഏകോപനം ഉണ്ടാകണം. ബിജെപിക്കെതിരെ ഇവരെ അണിനിരത്തണം. കോൺഗ്രസ് ഉത്തരവാദിത്തം കാണിക്കണം. ബിജെപി ജയിക്കാൻ ഇടവന്നാൽ 2025 ൽ നൂറ് വർഷം പൂർത്തിയാക്കുന്ന ആർഎസ്എസ് ഹിന്ദുത്വ അജണ്ട വച്ച് രാജ്യത്തിന്‍റെ ജനാധിപത്യ മതനിരപേക്ഷ ഉള്ളടക്കത്തെയും ഭരണഘടനയെയും തകർത്ത് ഇന്ത്യ ഒരു ഫാസിസത്തിലേക്ക് നീങ്ങാനുള്ള സാധ്യത ഉണ്ട്.  

ഒരു അഗ്നിപർവ്വതത്തിന്‍റെ മുകളിലാണ് ഇന്ത്യ. ജനങ്ങൾ ആഗ്രഹിക്കുന്നുണ്ട് ബിജെപിയെ തോൽപ്പിക്കാൻ. അതിന് പറ്റുന്ന ഏറ്റവും പ്രധാന ആയുധം ഓരോ സംസ്ഥാനത്തെയും പ്രധാനപ്പെട്ട ബിജെപി വിരുദ്ധ ശക്തിയാണ്. നിലവിൽ തർക്കങ്ങളും പ്രശ്‌നങ്ങളും നിലനിൽക്കുന്നുണ്ടെങ്കിലും കരുതലോടെയും ജാഗ്രതയോടെയും കോൺഗ്രസ് അതിൽ കേന്ദ്രീകരിച്ചുകൊണ്ട് തന്നെ മുഖ്യമന്ത്രിയേയും മന്ത്രിമാരെയും തിരഞ്ഞെടുത്ത് മുന്നോട്ട് പോകണമെന്നും എം വി ഗോവിന്ദൻ കൂട്ടിച്ചേർത്തു.  

അതേസമയം കോർപറേഷനുകളും മുനിസിപ്പാലിറ്റികളും പൂർണമായും മാലിന്യമുക്തമായാൽ സംസ്ഥാനം മാലിന്യമുക്തമാകുമെന്ന് മഴക്കാലപൂർവ ശുചീകരണ യജ്ഞം ആയുർവേദ കോളജിൽ ഉദ്‌ഘാടനം ചെയ്‌ത് എം വി ഗോവിന്ദൻ പറഞ്ഞു. വികേന്ദ്രീകൃത മാലിന്യ സംസ്‌കരണത്തിൽ ഏറെ മുന്നോട്ടുപോകാൻ സാധിച്ചിട്ടുണ്ടെങ്കിലും കേന്ദ്രീകൃതമാകുമ്പോഴാണ് പ്രശ്‌നം. ഫലപ്രദമായ ആസൂത്രണം ഇല്ലാത്തതാണ് വിളപ്പിൽശാല പ്ലാന്‍റ് പരാജയപ്പെടാൻ കാരണം.

കോർപറേഷനുകളും മുനിസിപ്പാലിറ്റികളും പൂർണമായും മാലിന്യമുക്തമായാൽ സംസ്ഥാനം മാലിന്യമുക്തമാകും. ഖരമാലിന്യ സംസ്‌കരണമാണ് സംസ്ഥാനത്ത് ഇന്ന് ഏറ്റവും വലിയ പ്രശ്‌നം. ഉറവിട സംസ്‌കരണം ഫലപ്രദമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.