മൂന്നാർ ബോഡിമെട്ട് പാത ഉദ്ഘാടനം നാളെ ; കേന്ദ്ര മന്ത്രി നിധിൻ ഗഡ്‌കരി ഓൺലൈനായി നിർവ്വഹിയ്ക്കും - Bodymet Path Inauguration
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/04-01-2024/640-480-20430645-thumbnail-16x9-bodimottroad.jpg)
![ETV Bharat Kerala Team](https://etvbharatimages.akamaized.net/etvbharat/prod-images/authors/kerala-1716535747.jpeg)
Published : Jan 4, 2024, 8:23 PM IST
ഇടുക്കി:നവീകരിച്ച മൂന്നാർ ബോഡിമെട്ട് പാതയുടെ ഉദ്ഘാടനം നാളെ (05/01/24) കേന്ദ്ര മന്ത്രി നിധിൻ ഗഡ്‌കരി ഓൺലൈൻ ആയി നിർവ്വഹിയ്ക്കും (Munnar Bodymet Path Inauguration ) കേന്ദ്ര മന്ത്രിയുടെ അസൗകര്യം മൂലംമൂന്ന് തവണ മാറ്റിവെച്ച ഉദ്ഘാടനമാണ് ഒടുവിൽ ഓൺലൈൻ ആയി നടക്കുന്നത് തേയില ചെരുവുകൾക്കിടയിലൂടെ കടന്ന് പോകുന്ന പാതയുടെ മനോഹാരിത സമൂഹ മാധ്യമങ്ങളിൽ അടക്കം തരംഗമാണ്. മുന്നാറിലെ ചടങ്ങിൽ കേന്ദ്ര മന്ത്രി നിധിൻ ഗഡ്‌കരി എത്തുമെന്നാണ് മുൻപ് അറിയിച്ചിരുന്നതെങ്കിലും, നിലവിൽ ഓൺലൈൻ ആയാണ് മന്ത്രി ഉത്ഘാടനം നിർവ്വഹിയ്ക്കുന്നത്. നാളെ ( ജനുവരി 5 വെള്ളി ) വൈകിട്ട് നാല് മണിക്ക് മൂന്നാർ കായിക മൈതാനത്ത് ഉത്ഘടന യോഗം നടക്കും. നവീകരിച്ച ദേശീയ പാതയുടെ ഉദ്ഘാടനത്തിനൊപ്പം ചെറുതോണി പാലത്തിന്‍റെ ഉദ്ഘാടനവും ഓൺലൈൻ ആയി കേന്ദ്ര മന്ത്രി നിർവ്വഹിയ്ക്കും. 2017 സെപ്റ്റംബറിൽ ആണ് കൊച്ചി ധനുഷ്കോടി ദേശീയ പാതയിൽ മൂന്നാർ മുതൽ ബോഡി മെട്ട് വരെയുള്ള 42 കിലോ മീറ്റർ ഭാഗത്തെ നവീകരണം ആരംഭിച്ചത്. 381.76 കോടി രൂപ ചെലവിട്ടാണ് 15 മീറ്റർ വീതിയിൽ റോഡ് പുനർ നിർമിച്ചത്. ദേശീയ പാതയുടെ ഭാഗമായി ടോൾ പ്ലാസ ദേവികുളം ലക്കാടിൽ ഒരുക്കിയിട്ടുണ്ട്.