MM Mani MLA Walks Off Keralolsavam Stage : ഉദ്ഘാടനത്തിന് ജനം കുറഞ്ഞു ; പ്രകോപിതനായി വേദി വിട്ട് എംഎം മണി - latest news in kerala
🎬 Watch Now: Feature Video
Published : Oct 17, 2023, 7:50 AM IST
ഇടുക്കി : ഉദ്ഘാടന പരിപാടിയിൽ ആളില്ലാത്തതിനാൽ പ്രകോപിതനായി വേദി വിട്ട് എം എം മണി എംഎൽഎ. കരുണാപുരം പഞ്ചായത്ത് സംഘടിപ്പിച്ച കേരളോത്സവം സമാപന സമ്മേളന വേദിയില്‍ നിന്നാണ് എംഎല്‍എയുടെ ഇറങ്ങിപ്പോക്ക് (Keralolsavam Programme In Idukki ). ഇന്നലെ (ഒക്‌ടോബര്‍ 16) വൈകുന്നേരം അഞ്ചരയോടെ ആരംഭിച്ച പരിപാടിയില്‍ കാണികളായി വെറും പത്ത് പേരും നൂറുകണക്കിന് ഒഴിഞ്ഞ കസേരകളുമാണുണ്ടായിരുന്നത്. പഞ്ചായത്ത് പ്രസിഡന്‍റ് മിനിയുടെ ക്ഷണ പ്രകാരം എംഎല്‍എ വിളക്ക് കൊളുത്തി സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. തുടര്‍ന്ന് പരിപാടിക്ക് ജനങ്ങള്‍ എത്താത്ത സംഭവത്തില്‍ ദേഷ്യവും പ്രകടിപ്പിച്ചു (MM Mani MLA Left From Keralolsavam Programme). പണം മുടക്കുന്നത് തങ്ങളാണെന്നും പരിപാടി നടത്തുമ്പോൾ കുറച്ച് മാന്യത കാണിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്‍റിനോട് തുറന്നടിച്ചതിന് പിന്നാലെ സ്റ്റേജില്‍ നിന്നിറങ്ങിയ എംഎല്‍എ സ്ഥലം വിടുകയായിരുന്നു. സമാപന സമ്മേളനത്തോടനുബന്ധിച്ച് പഞ്ചായത്തിന്‍റെ ഓപ്പണ്‍ സ്റ്റേജ് ഉദ്‌ഘാടനവും നിശ്ചയിച്ചിരുന്നു. മുമ്പ് എംഎം മണിയുടെ നാവ് നേരെയാകാന്‍ പ്രാർഥനായജ്ഞം സംഘടിപ്പിച്ച മഹിള കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്‍റ് മിനി പ്രിൻസാണ് കരുണാപുരം പഞ്ചായത്ത് പ്രസിഡന്‍റ്. ഇതിലെ അരിശമാകാം എംഎല്‍എയെ പ്രകോപിപ്പിച്ചത്. അതേസമയം ആറുമണിക്ക് തുടങ്ങാനിരുന്ന സമ്മേളനം അഞ്ചരയ്‌ക്ക് തുടങ്ങിയതാണ് ജനങ്ങള്‍ കുറയാന്‍ കാരണമെന്നാണ് പ്രസിഡന്‍റിന്‍റെ വിശദീകരണം.