സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധന; മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്ന് മന്ത്രി വീണ ജോർജ് - മന്ത്രി വീണ ജോർജ്

🎬 Watch Now: Feature Video

thumbnail

By

Published : Apr 9, 2023, 8:03 AM IST

പത്തനംതിട്ട: സംസ്ഥാനത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിർദേശങ്ങളുമായി ആരോഗ്യ മന്ത്രി വീണ ജോർജ്. പ്രായമായവർ, മറ്റ് രോഗങ്ങൾ ഉള്ളവർ, കിടപ്പ് രോഗികൾ, ഗർഭിണികൾ, കുഞ്ഞുങ്ങൾ തുടങ്ങിയവർ പ്രത്യേകം ശ്രദ്ധ പുലർത്തണം. കൊവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ കൃത്യമായി പാലിക്കണമെന്നും മന്ത്രി വീണ ജോർജ് പറഞ്ഞു. 

നിലവിൽ കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യമാണുള്ളത്. എന്നാൽ, ആശുപത്രിയിൽ ചികിത്സ തേടുന്നവുടെ എണ്ണം സംബന്ധിച്ച് ആശങ്കയുള്ള സാഹചര്യമില്ല. വയനാട് ജില്ലയിലാണ് ക്ലസ്റ്റർ ഉള്ളതായി കണ്ടെത്തിയിട്ടുള്ളത്. മറ്റ് ജില്ലകളിലെ സാഹചര്യം നിരീക്ഷിച്ചു വരികയാണ്. 

സംസ്ഥാനത്ത് കൊവിഡ് കേസുകളില്‍ വര്‍ധനവുണ്ട്. രോഗം ബാധിക്കാന്‍ സാധ്യത കൂടുതലുള്ള വിഭാഗത്തില്‍പ്പെടുന്നവരും അവരുടെ വീടുകളില്‍ ഉള്ളവരും പുറത്ത് പോകുമ്പോള്‍ നിര്‍ബന്ധമായും വായും മൂക്കും മൂടത്തക്ക വിധം മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് കൊവിഡ് മരണങ്ങൾ കണക്കിലെടുക്കുമ്പോൾ 85 ശതമാനവും 60 വയസിന് മുകളിലുള്ളവരാണ്. ബാക്കി 15 ശതമാനം ആളുകളിലും ഗുരുതരമായ മറ്റ് രോഗങ്ങളാണ് മരണ കാരണം. 

ഇതുവരെ മരിച്ചവരിൽ അഞ്ച് പേർ കിടപ്പു രോഗികളാണ്. അതുകൊണ്ട് തന്നെ അവരെയൊക്കെ പ്രത്യേകം ശ്രദ്ധിക്കണം. മാസ്‌ക് കൃത്യമായി ഉപയോഗിക്കുക. ആൾക്കൂട്ടത്തിലേക്ക് പോകുമ്പോൾ സാമൂഹിക അകലം പാലിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും ചെയ്യണം. ജീവിത ശൈലി രോഗങ്ങൾ ഉള്ളവരും ജാഗ്രത പുലർത്തണം. ആശുപത്രികളിലും മാസ്‌ക് നിര്‍ബന്ധമാണെന്നും മന്ത്രി പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.