Kottayam Rain | കരകവിഞ്ഞൊഴുകി മീനച്ചിലാർ ; കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖല വെള്ളപ്പൊക്ക ദുരിതത്തിൽ - meenachilar overflowing

🎬 Watch Now: Feature Video

thumbnail

By

Published : Jul 6, 2023, 3:31 PM IST

കോട്ടയം : കനത്ത മഴയിൽ മീനച്ചിലാർ കരകവിഞ്ഞ് ഒഴുകിയതോടെ കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖല വെള്ളപ്പൊക്ക ദുരിതത്തിൽ. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ പല ഭാഗത്തും വെള്ളം കയറിയിരിക്കുകയാണ്. വീടുകളിൽ ഉൾപ്പടെ വെള്ളം കയറിയതോടെ ഈ പ്രദേശത്തെ ജനങ്ങൾ ദുരിതത്തിലായിരിക്കുകയാണ്.

ഇന്ന് ജില്ലയിൽ മഴ കുറവായിരുന്നെങ്കിലും കിഴക്കൻ പ്രദേശത്തെ വെള്ളം ഒഴുകിയെത്തിയതോടെ പടിഞ്ഞാറൻ മേഖലയിൽ ജലനിരപ്പ് ഉയരുകയായിരുന്നു. താഴത്തങ്ങാടി, ഇല്ലിക്കൽ, കുമ്മനം, ചെങ്ങളം, തിരുവാർപ്പ്, ആർപ്പൂക്കര, അയ്‌മനം പ്രദേശങ്ങളിൽ വെള്ളപ്പൊക്കം രൂക്ഷമായിരിക്കുകയാണ്.

കോട്ടയം കുമരകം റോഡിൽ ഇല്ലിക്കലിൽ ജല നിരപ്പ് ഉയർന്നു. ഇവിടെ വാഹന ഗതാഗതം ദുഷ്‌കരമായി മാറിയിരിക്കുകയാണ്. ഇല്ലിക്കൽ കവലയിൽ വെള്ളക്കെട്ട് ഉയർന്ന് കൊണ്ടിരിക്കുകയാണ്. ഇവിടെ കടകൾക്കുള്ളിൽ വെള്ളം കയറി. തിരുവാർപ്പിൽ നിരവധി വീടുകളിൽ വെള്ളം കയറി. 

കിളിരൂർ താമരശേരി കോളനി വെള്ളത്തിലായി. അംബേദ്‌കർ കോളനി ഭാഗവും വെള്ളത്തിലായി. അയ്‌മനം പഞ്ചായത്തിൽ പരിപ്പ്, മുട്ടേൽ പ്രദേശങ്ങളിൽ നിരവധി വീടുകൾ വെള്ളത്തിനടിയിലായി. മുട്ടേൽ പാലത്തിന് സമീപം വെള്ളം കയറിയതിനാൽ വാഹന ഗതാഗതവും തടസപ്പെട്ടിട്ടുണ്ട്.

വരമ്പിനകം ഭാഗത്തേയ്ക്ക് കാൽ നടയായോ വാഹനത്തിലോ എത്തിച്ചേരാൻ കഴിയാത്ത അവസ്ഥയിലായി. പരിപ്പിൽ പാലം പണിയുന്നതിനായി നിർമിച്ച സമാന്തര റോഡിൻ്റെ ബണ്ടിന് സമീപം വെള്ളം കരകവിഞ്ഞൊഴുകിയതോടെ വാഹന ഗതാഗതം തടസപ്പെട്ടു. കുമരകത്തെ പാടശേഖരങ്ങളും വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.