Man Died In Bike Accident Kollam: കൊല്ലത്ത് ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ചു; ഒരു മരണം, മൂന്ന് പേർക്ക് ഗുരുതര പരിക്ക്
🎬 Watch Now: Feature Video
Published : Sep 17, 2023, 7:50 AM IST
കൊല്ലം : കടയ്ക്കലിൽ ഇരുചക്ര വാഹനങ്ങൾ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു (Man Died In Bike Accident Kollam). മൂന്നുപേർക്ക് ഗുരുതരമായി പരിക്കേറ്റു. കെഎസ്‌ഇബി ഉദ്യോഗസ്ഥനായ രാജനാണ് മരിച്ചത്. 19-കാരായ നന്ദു, അക്ഷയ് എന്നിവരാണ് പരിക്കേറ്റവരിൽ രണ്ട് പേർ. മറ്റൊരാളുടെ വിവരം ലഭിച്ചിട്ടില്ല. ഇവരെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് (സെപ്റ്റംബർ 15) കൊല്ലം അഞ്ചലിൽ (Anchal) റോഡ് റോളർ കയറിയിറങ്ങി ഒരാൾ മരിച്ചത് (Man Died In Road Roller Accident Kollam). അലയമൺ സ്വദേശി വിനോദാണ് റോഡ് റോളർ കയറി മരിച്ചത്. വെള്ളിയാഴ്‌ച രാത്രി 11 മണിയോടെയായിരുന്നു അപകടം. റോഡ് റോളറിന്‍റെ പിൻഭാഗത്തെ വീൽ വിനോദിന്‍റെ തലയിലൂടെ കയറി ഇറങ്ങുകയായിരുന്നു. ഇയാൾ റോഡില്‍ വാഹനത്തിന് സമീപം കിടക്കുന്നത് അറിയാതെ ഡ്രൈവർ റോഡ് റോളർ മുന്നോട്ടെടുക്കുകയായിരുന്നു.