VIDEO | ജനവാസമേഖലയിലെത്തി പുള്ളിപ്പുലി; നാട്ടുകാര്‍ തുരത്തിയതോടെ മരത്തില്‍ കയറിയൊളിച്ചു - ഗജ്‌റൗള പൊലീസ് സ്‌റ്റേഷൻ
🎬 Watch Now: Feature Video
പിലിഭിത് (ഉത്തര്‍ പ്രദേശ്): ജനവാസ മേഖലയിലെത്തിയ പുള്ളിപ്പുലിയെ തുരത്തി ഗ്രാമവാസികള്‍. പിലിഭിത് ജില്ലയിലെ വയലിലെത്തിയ പുലിയെ പ്രദേശവാസികള്‍ വടിയുമായും ഒച്ചയുണ്ടാക്കിയുമാണ് തുരത്തിയത്. ഇതിനെ തുടര്‍ന്ന് പ്രാണഭയം മൂലം പുലി സമീപത്തെ യൂകാലിപ്‌സ് മരത്തില്‍ വലിഞ്ഞുകയറുകയായിരുന്നു.
ഗജ്‌റൗള പൊലീസ് സ്‌റ്റേഷൻ പരിധിയിലെ മുദേല ഗ്രാമത്തില്‍ ഇന്ന് പകലാണ് പുള്ളിപുലി എത്തിയത്. ഗ്രാമപ്രദേശത്തിലൂടെ പുലി നടക്കുന്നതായി ശ്രദ്ധയില്‍പെട്ടതോടെ ആളുകള്‍ പരിഭ്രാന്തരായി. തുടര്‍ന്ന് ധൈര്യം സംഭരിച്ച് കയ്യില്‍ കിട്ടിയ വടികളും മറ്റ് വസ്‌തുക്കളുമായി ഇവര്‍ പുലിക്ക് പിന്നാലെ പായുകയായിരുന്നു. ഈ സമയം തന്‍റെ ജീവന്‍ അപകടത്തിലാണെന്നറിഞ്ഞ പുലി അടുത്തുള്ള യൂക്കാലിപ്‌സ് മരത്തില്‍ കയറി ഒളിക്കുകയായിരുന്നു.
ഇതോടെ ഗ്രാമവാസികള്‍ വനം വകുപ്പിനെ വിവരമറിയിച്ചു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് വനം വകുപ്പും ഗജ്‌റൗള പൊലീസും സ്ഥലത്തെത്തി. മരത്തിൽ കയറിയതിനാല്‍ തന്നെ പുലിയെ സ്ഥലത്തുള്ള ജീവനക്കാർ നിരീക്ഷിച്ചുവരികയാണെന്നും ഉടന്‍ തന്നെ ഇതിനെ പിടികൂടി വനമേഖലയില്‍ വിട്ടയയ്‌ക്കുമെന്നും സോഷ്യൽ ഫോറസ്ട്രി ഡിഎഫ്ഒ സഞ്ജീവ് കുമാർ അറിയിച്ചു.