കാസർകോട് : മലയോര ഗ്രാമമായ മുന്നാടിൻ്റെ തേൻ രുചി ഇനി ഖത്തറിലും ആസ്വദിക്കാം. മുന്നാട് പള്ളത്തിങ്കാലിലെ ശുദ്ധമായ തേൻ കടൽ കടന്ന് ഖത്തറിൽ എത്തി. മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും ഉടൻ ഈ തേൻ മധുരം എത്തും.
കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെയും നബാർഡിൻ്റെയും എപി ഇഡിഎയും സഹകരണത്തോടെ പ്രവർത്തിക്കുന്ന മുന്നാട് പള്ളത്തിങ്കാൽ തുളുനാട് ഇക്കോ ഗ്രീൻ ഫാമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡ് ഉത്പാദിപ്പിച്ച ശുദ്ധമായ തേനാണ് ഖത്തറിലേക്ക് കയറ്റുമതി ചെയ്‌തത്.
![KASARAGOD MUNNAD HONEY ECO GREEN FARMERS PRODUCERS HONEY തേൻ ഖത്തറിലേക്ക് HONEY export](https://etvbharatimages.akamaized.net/etvbharat/prod-images/27-11-2024/22990702_honey-2.jpg)
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കർഷകരിൽ നിന്നും നേരിട്ടാണ് കമ്പനി തേൻ ശേഖരിക്കുന്നത്. 2016 ലാണ് കമ്പനി ആരംഭിച്ചത്. നിലവിൽ 400 കിലോ ഖത്തറിലേക്ക് കയറ്റുമതി ചെയ്‌തിട്ടുണ്ട്. തേൻ ഉപയോഗത്തിന് കാലാവധി ഇല്ലെങ്കിലും രണ്ടു വർഷം മികച്ച രീതിയിൽ ഉപയോഗിക്കാമെന്ന് കമ്പനി അവകാശപ്പെടുന്നു.
നാച്ചുറൽ തേൻ മാത്രമല്ല സ്‌മാൾ ഹണി, ഫോറസ്റ്റ് ഹണി, ജിൻജർ ഹണി, ഗാർലിക് ഹണി, കാന്താരി ഹണി, ഡ്രൈ ഫ്രൂട്‌സ് ഹണി എന്നിവയെല്ലാം ഇവിടെ ഉത്‌പാദിപ്പിക്കുന്നുണ്ട്. വരും നാളുകളിൽ ഇവയെല്ലാം കടൽ കടക്കും. സംസ്ഥാന വ്യവസായ വകുപ്പിൻ്റെ മിഷൻ ആയിരം സ്‌കീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന കാസർകോട് നിന്നുള്ള സ്ഥാപനമാണ് ഇത്.
![KASARAGOD MUNNAD HONEY ECO GREEN FARMERS PRODUCERS HONEY തേൻ ഖത്തറിലേക്ക് HONEY export](https://etvbharatimages.akamaized.net/etvbharat/prod-images/27-11-2024/22990702_honey-3.jpg)
ഒന്നര വർഷത്തെ കാത്തിരിപ്പ് : ഒന്നര വർഷം മുമ്പാണ് തേൻ വിദേശത്തേക്ക് കൂടി കയറ്റിയയ്‌ക്കാമെന്ന ആശയം ഉണ്ടായതെന്ന് തുളുനാട് ഇക്കോ ഗ്രീൻ ഫാർമേഴ്‌സ് പ്രൊഡ്യൂസർ കമ്പനി മാനേജിങ് ഡയറക്‌ടർ അന്നമ്മ ജോസ് പറഞ്ഞു. തിരുവനന്തപുരത്ത് അപേഡയിൽ രജിസ്റ്റർ ചെയ്‌തിരുന്നു. അവിടെവച്ചാണ് ഇത്തരമൊരു ആശയം ഉണ്ടായത്.
എളുപ്പമായി കയറ്റി അയക്കാമെന്ന് കരുതിയെങ്കിലും അത്ര എളുപ്പം ആയിരുന്നില്ലെന്ന് ഇവർ പറഞ്ഞു. പേപ്പർ ശരിയാക്കലും മറ്റുമായി നീണ്ടു പോകുകയായിരുന്നു. കഴിഞ്ഞ സെപ്‌റ്റംബറിലാണ് അനുമതി ലഭിച്ചത്.
![KASARAGOD MUNNAD HONEY ECO GREEN FARMERS PRODUCERS HONEY തേൻ ഖത്തറിലേക്ക് HONEY export](https://etvbharatimages.akamaized.net/etvbharat/prod-images/27-11-2024/22990702_honey-6.jpg)
കർഷകരിൽ നിന്നും നേരിട്ട് : കർഷകരിൽ നിന്നും നേരിട്ടാണ് തേൻ ശേഖരിക്കുന്നത്. ഇതിൽ അഞ്ച് പെട്ടിയുള്ള കർഷകരും 3000 പെട്ടിയുള്ള കർഷകരും ഉണ്ട്. വലിയ സഹകരണമാണ് ലഭിക്കുന്നതെനും കമ്പനി പറഞ്ഞു.
തേനിന് പുറമെ സ്‌പൈസസ് പൗഡറും ചിപ്‌സും : തേൻ ഉത്പാദനം മാത്രമല്ല കുരുമുളക് പൊടി അടക്കമുള്ള സ്‌പൈസസ് പൗഡറുകൾ, ചിപ്‌സ്. സീസൺ സമയത്ത് ചക്ക വറുത്തത് അടക്കം ഉത്‌പാദിപ്പിക്കുന്നുണ്ട്.
Also Read: പേരും ബോർഡുമില്ലാതെ പേരുകേട്ട ഹോട്ടൽ; കുന്നിന്‍ചെരുവിലെ റീനയുടെ ഹോട്ടലിൽ തിരക്കോടു തിരക്ക്