ETV Bharat / state

വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് വയനാട്ടിൽ നാളെ ഹർത്താൽ - UDF HARTAL IN WAYANAD

സർക്കാർ നിലപാടിൽ പ്രതിഷേധിച്ചുകൊണ്ടാണ് യുഡിഎഫ് ഹർത്താൽ നടത്തുന്നത്.

WAYAND HARTAL  WAYAND WILDLIFE ATTACKS  വന്യജീവി ആക്രമണം  elephant attack death wayanad
Representative Image (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 12, 2025, 4:13 PM IST

വയനാട്: വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ നാളെ യുഡിഎഫ് ഹർത്താൽ. വർധിച്ചുവരുന്ന വന്യജീവി ആക്രമണത്തിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് വയനാട് ജില്ലാ കമ്മിറ്റി നാളെ ഹർത്താലിന് ആഹ്വാനം ചെയ്‌തിരിക്കുന്നത്. ദിവസേന എന്നോണം വന്യജീവി ആക്രമണം തുടരുകയാണെന്നും മനുഷ്യ ജീവൻ നഷ്‌ടപ്പെട്ടിട്ടും സർക്കാർ യാതൊരു വിധ നടപടിയും സ്വീകരിക്കാൻ തയാറായില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർത്താൽ ആഹ്വാനം ചെയ്‌തിരിക്കുന്നത്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

സർക്കാർ നിലപാടിൽ പ്രതിഷേധിച്ചു കൊണ്ടാണ് ഹർത്താൽ നടത്തുന്നതെന്ന് യുഡിഎഫ് ജില്ലാ ചെയർമാൻ കെകെ അഹമ്മദ് ഹാജിയും കൺവീനർ പിടി ഗോപാലക്കുറുപ്പും അറിയിച്ചു. അതേസമയം അവശ്യ സർവീസുകളെയും പരീക്ഷ, വിവാഹം, പള്ളിക്കുന്ന് തിരുനാൾ എന്നീ ആവശ്യങ്ങൾക്കുള്ള യാത്രകളെയും ഹർത്താലിൽ നിന്ന് ഒഴിവാക്കിയതായും നേതാക്കൾ അറിയിച്ചു.

Also Read: അടങ്ങാത്ത കാട്ടാനക്കലി; വയനാട്ടിൽ വീണ്ടും ആക്രമണം; ആദിവാസി യുവാവിന് ദാരുണാന്ത്യം - MAN DIED IN WILD ELEPHANT ATTACK

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.