ETV Bharat / state

പഴയകാല സിനിമാ ഓർമകളുടെ സൂക്ഷിപ്പുകാരന്‍; കമനീയം ചാക്കോയുടെ ഈ 'പാട്ടുപെട്ടി' ശേഖരം - MUSIC BOX COLLECTION IDUKKI

സാങ്കേതിക വിദ്യയുടെ വിവിധ പതിറ്റാണ്ടുകളിലെ മാറ്റങ്ങളും പഴമയുടെ പ്രൗഢിയും വരും തലമുറയ്ക്കായി സൂക്ഷിച്ചുവക്കുകയാണ് ചാക്കോ.

VINTAGE MUSIC COLLECTION CHACKO  GRAMAPHONE COLLECTIONS IDUKKI  IDUKKI NEDUMKANDAM CHACKO  LATEST MALAYALAM NEWS
Chacko's Music Box Collection (ETV Bharat)
author img

By ETV Bharat Kerala Team

Published : Feb 12, 2025, 4:51 PM IST

ഇടുക്കി: പഴയകാല പാട്ടുപെട്ടികളുടെ ഒരു കാവൽകാരനുണ്ട് ഇടുക്കിയിൽ. നെടുംകണ്ടം സ്വദേശിയായ വരമ്പകത്ത് കെ സി ചാക്കോ. ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഗ്രാമഫോൺ മുതൽ നിരവധി ഉപകരണങ്ങൾ ആണ് ഇദ്ദേഹത്തിന്‍റെ ശേഖരത്തിൽ ഉള്ളത്. ഇന്നലെകളുടെ പാട്ടോർമ്മകളുടെ കാവൽകാരനാണ് ചാക്കോ.

VINTAGE MUSIC COLLECTION CHACKO  GRAMAPHONE COLLECTIONS IDUKKI  IDUKKI NEDUMKANDAM CHACKO  LATEST MALAYALAM NEWS
Old Film Song Collections (ETV Bharat)

1920 കാലഘട്ടത്തിൽ ഇംഗ്ലണ്ടിൽ നിർമിച്ച ഗ്രാമഫോൺ, 1924 ലെ ഗ്രാമഫോൺ പെട്ടി, വാൽവ്, ട്രാൻസിസ്റ്റർ റേഡിയോകൾ, വിവിധ റെക്കോർഡ്‌ പ്ലെയറുകൾ തുടങ്ങി പാട്ടുപെട്ടികളുടെ വിവിധ കാലഘട്ടങ്ങളെ പ്രതിനിധീകരിയ്ക്കുന്ന നിരവധി ഉപകരണങ്ങൾ ഇവിടെ ഉണ്ട്. ഫിലിപ്‌സ്, അക്കായി, സിമൻസ് എന്നിങ്ങനെ ജനഹൃദയങ്ങൾ കീഴടക്കിയ മിക്ക കമ്പനികളുടെയും പ്ലെയറുകളുടെ ശേഖരം. മിക്കവയും പതിറ്റാണ്ടുകൾ പഴക്കമുള്ളവയാണെങ്കിലും എല്ലാം പ്രവർത്തനസജ്ജമാണ്.

ചാക്കോയുടെ ഗൃഹാതുരത്വമുണർത്തുന്ന പാട്ടുപെട്ടി ശേഖരങ്ങള്‍ (ETV Bharat)

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

1972 ഇൽ വീട്ടിൽ ആദ്യ റേഡിയോ വാങ്ങിയതോടെയാണ് ചാക്കോയ്ക്ക് പാട്ടുപെട്ടികളോടുള്ള ഭ്രമം തുടങ്ങിയത്. പിന്നീട് സാങ്കേതിക വിദ്യയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് പുതിയവ വാങ്ങുകയും പഴയകാല ഉപകരണങ്ങൾ വിവിധ മേഖലകളിൽ നിന്ന് ശേഖരിയ്ക്കുകയും ചെയ്‌തു. ബ്ലാക്ക് ആൻഡ് വൈറ്റ് കാലഘട്ടം മുതലുള്ള സിനിമാ ഗാനങ്ങളുടെ മികച്ച ശേഖരവും ഇവിടെ ഉണ്ട്.

പണ്ടു കാലത്ത് സിനിമ ആസ്വാദകർക്ക് നൽകിയിരുന്ന പാട്ടു പുസ്‌തകങ്ങളും ചാക്കോയുടെ ശേഖരത്തിൽ ഉണ്ട്. ഇന്നലെകളിലെ സിനിമാ ഓർമ്മകളുടെ സൂക്ഷിപ്പുകാരൻ കൂടിയാണ് ഇദ്ദേഹം. സാങ്കേതിക വിദ്യയുടെ വിവിധ പതിറ്റാണ്ടുകളിലെ മാറ്റങ്ങളും പഴമയുടെ പ്രൗഢിയും വരും തലമുറയ്ക്കായി സൂക്ഷിച്ചുവക്കുക കൂടിയാണ് ചാക്കോ.

Also Read:വേമ്പനാട്ടുകായൽ നീന്തി കീഴടക്കി ആറു വയസുകാരി; ലക്ഷ്യം കണ്ടത് 1 മണിക്കൂർ 9 മിനിട്ടിൽ

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.