കൊളംബോ : സ്‌കൂള്‍ വിട്ട് വന്ന ആറ് വിദ്യാര്‍ഥികളടക്കം എട്ട് പേരെ ശ്രീലങ്കയിലെ കനത്ത മഴയില്‍ കാണാതായി. ഇവര്‍ സഞ്ചരിച്ചിരുന്ന കൃഷിയിടത്തില്‍ ഉപയോഗിക്കുന്ന ട്രാക്‌ടര്‍ മഴയില്‍ ഒലിച്ച് പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
രണ്ട് ദിവസമായി ശ്രീലങ്കയില്‍ കനത്ത കാറ്റും മഴയും തുടരുകയാണ്. ഇതോടെ മിക്ക വീടുകളിലും കൃഷിയിടങ്ങളിലും റോഡുകളിലും വെള്ളം കയറി. കനത്ത മഴയെ തുടര്‍ന്ന് തേയിലത്തോട്ടങ്ങളുള്ള മലയോര മേഖലകളിലേക്കുള്ള ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി.
രാജ്യത്തിന്‍റെ കിഴക്കന്‍ മേഖലയിലാണ് പതിനൊന്ന് കുട്ടികളുമായി പോയ ട്രാക്‌ടര്‍ കഴിഞ്ഞ ദിവസം വൈകിട്ട് ഒലിച്ച് പോയത്. അഞ്ച് കുട്ടികളെ രക്ഷിക്കാനായെന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ ആറ് കുട്ടികളെയും ട്രക്ക് ഡ്രൈവറെയും മുതിര്‍ന്ന മറ്റൊരാളെയും ഇനിയും കണ്ടെത്താനായിട്ടില്ല. കരയ്ത്തീവ് പട്ടണത്തിന് സമീപമാണ് സംഭവം. തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
മലയോര മേഖലയായ ബദുള്ളയില്‍ മതില്‍ തകര്‍ന്ന് വീണ് ഒരു സ്‌ത്രീ മരിച്ചു. മറ്റ് പല സംഭവങ്ങളിലായിഎട്ട് പേര്‍ക്ക് പരിക്കേറ്റെന്നും ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു.
മൂവായിരം പേരെ മാറ്റിപ്പാര്‍പ്പിച്ചു. നൂറോളം വീടുകള്‍ തകര്‍ന്നിട്ടുണ്ട്. ദുരിതബാധിതര്‍ക്ക് ഭക്ഷണവും മറ്റ് അവശ്യ വസ്‌തുക്കളും എത്തിക്കാനും സൈന്യം രംഗത്തുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ഉണ്ടായ അതിതീവ്രമായ ന്യൂമര്‍ദമാണ് രാജ്യത്തെ കടുത്ത കാലാവസ്ഥയ്ക്ക് കാരണമായിരിക്കുന്നത്.
ശ്രീലങ്കയിലെ ട്രിങ്കോമാലിയിൽ നിന്ന് 190 കിലോമീറ്റർ തെക്കുകിഴക്കായും തമിഴ്‌നാട്ടിലെ നാഗപട്ടണത്തിൽ നിന്ന് 470 കിലോമീറ്റർ തെക്കുകിഴക്കായും പുതുച്ചേരിയിൽ നിന്ന് 580 കിലോമീറ്റർ തെക്കുകിഴക്കായും ചെന്നൈയിൽ നിന്ന് 670 കിലോമീറ്റർ തെക്കുകിഴക്കായുമാണ് ന്യൂനമര്‍ദം രൂപപ്പെട്ടിട്ടുള്ളത്. ഈ ന്യൂനമര്‍ദം വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിലേക്ക് നീങ്ങി നവംബർ 27 ന് ചുഴലിക്കാറ്റായി മാറുകയും അതിശക്തമായ മഴക്ക് കാരണമാകുമെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരുന്നു.
ഇത് ശക്തിയാര്‍ജിച്ച് ചുഴലിക്കാറ്റായി ശ്രീലങ്കയിലേക്ക് അടുക്കുകയാണെന്ന് ശ്രീലങ്കന്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മെയ് മാസം മുതല്‍ രാജ്യം കടുത്ത കാലാവസ്ഥ നേരിടുകയാണ്. ജൂണില്‍ വെള്ളപ്പൊക്കത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് പതിനാറ് പേര്‍ മരിയ്‌ക്കുകയുണ്ടായി.
ഫെംഗല്‍ ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലും കനത്ത നാശങ്ങമാണ് വിതച്ചിരിക്കുന്നത്. എട്ട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വിദ്യാലയങ്ങള്‍ക്ക് അവധിയും നല്‍കി. വിമാനങ്ങളുടെ സര്‍വീസുകളെയും കനത്ത മഴ തകിടം മറിച്ചു.
Also Read: ചുഴലിക്കാറ്റ് തമിഴ്‌നാട്ടിലേക്ക്; ചെന്നെയിൽ വിമാനങ്ങൾ വൈകുന്നു, എങ്ങും കനത്ത മഴ