സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധന. 25 രൂപയാണ് ഇന്ന് (നവംബർ 27) ഗ്രാമിന് വർധിച്ചത്. ഇതോടെ സ്വർണവില 7105 രൂപയിലെത്തി. 200 രൂപ ഉയർന്ന് 56,840 രൂപയാണ് പവന് വില.
18 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 20 രൂപ വർധിച്ച് വില 5,870 രൂപയായി. തുടർച്ചയായ രണ്ട് ദിവസം കുറഞ്ഞ ശേഷമാണ് ഇന്ന് സ്വർണവില വീണ്ടും കൂടിയത്. അതേസമയം വെള്ളി വില ഗ്രാമിന് 98 രൂപയിൽ മാറ്റമില്ലാതെ തുടരുകയാണ്.
വില (രൂപയില്‍) | വില (രൂപയില്‍) | |
സ്വര്‍ണം | 56,840/പവന്‍ | 7,105/ഗ്രാം |
വെള്ളി | 98,000/കിലോ | 98/ഗ്രാം |
കഴിഞ്ഞ ദിവസം ഗ്രാമിന് 120 രൂപ കുറഞ്ഞാണ് സ്വർണവില 7080 രൂപയിലെത്തിയത്. പവന് 960 രൂപ കുറഞ്ഞ് 56,640 രൂപയിലാണ് കഴിഞ്ഞ ദിവസം വ്യാപാരം നടന്നത്. നവംബർ 14, 16, 17 തീയതികളിൽ ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വർണം. ഒരു ഗ്രാം സ്വർണത്തിന് 6935 രൂപയായിരുന്നു വില.
നവംബർ 1ന് പവന് വില 59,080 രൂപയിലെത്തിയതാണ് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്ക്. ഒക്‌ടോബർ മാസം അവസാനത്തോടെ 60,000ത്തിനോട് അടുത്ത സ്വർണ വില വീണ്ടും കുത്തനെ കുറയുന്ന ആശ്വാസത്തിലാണ് ഉപഭോക്താക്കൾ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
സെപ്‌റ്റംബർ 20നാണ് ആദ്യമായി സ്വർണവില 55000 കടന്നിരുന്നത്. പിന്നീട് വില കുതിച്ചുയരുകയായിരുന്നു. ഒക്‌ടോബറിൽ ആഭരണം വാങ്ങാൻ കാത്തിരിക്കുന്നവരെ മുൾമുനയിൽ നിർത്തിയിരുന്നു സ്വർണ വിപണി. 58,000 വും 59,000 വും കടന്ന് 60,000ത്തിന് തൊട്ടരികിലെത്തിയിരുന്നു.
ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില ട്രോയ് ഔണ്‍സിന് 2,642.56 ഡോളര്‍ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന്‍റെ വില 77,403 രൂപയുമാണ്. ആഗോള തലത്തിലുള്ള സ്വര്‍ണത്തിന്‍റെ ഡിമാന്‍റ്, കറന്‍സിയിലെ ഏറ്റക്കുറച്ചിലുകള്‍, പലിശ നിരക്ക്, ട്രംപിന്‍റെ വിജയം തുടങ്ങിയവ മൂലം സമീപകാലയളവില്‍ കനത്ത ചാഞ്ചാട്ടമാണ് സ്വര്‍ണം നേരിടുന്നത്.
Also Read: സ്വര്‍ണത്തിന്‍റെയും വെള്ളിയുടെയും ഭാവി എന്ത്? വിലയില്‍ വൻ മാറ്റം വരുന്നു, അറിയാം വിശദമായി