മധുരിക്കും ഓർമകളിൽ 'കൊല്ലോത്സവം', സ്‌കൂള്‍ കലോത്സവത്തെ വരവേല്‍ക്കാനൊരുങ്ങി കൊല്ലം - ജോസഫ് വിൽസൺ കൊല്ലോത്സവം പരിപാടി
🎬 Watch Now: Feature Video
Published : Dec 23, 2023, 2:07 PM IST
കൊല്ലം: മിമിക്രിയും ലളിതഗാനവും കലോത്സവ ഓർമകളും നിറഞ്ഞ വേദിയില്‍ സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ വിളംബരമായി കൊല്ലം പ്രസ് ക്ലബിന്‍റെ 'കൊല്ലോത്സവം' പ്രതിഭസംഗമം. ജനുവരി നാലിന് കൊല്ലം ആതിഥേയത്വമരുളുന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് സ്വാഗതമോതി മുൻ കലോത്സവ പ്രതിഭകളുടെ സംഗമമാണ് കലയുടെ ആഘോഷവേദിയായത്. കലോത്സവ വേദികളിലൂടെ വളർന്ന് മിമിക്രിയെ ജനകീയമാക്കിയ കലാകാരൻ ജോസഫ് വിൽസൺ സംഗമം ഉദ്ഘാടനം ചെയ്‌തു. ഏത് കല ചെയ്‌താലും ഒരാളുടെ മനസിൽ എങ്കിലും എന്നും ഓർമിക്കപ്പെടണം. കാലത്തിന്‍റെ കുത്തൊഴുക്കിൽ പെട്ടുപോകാതെ കലക്കുവേണ്ടി ജനിച്ച് അവസാന കാലം വരെ കലക്ക് വേണ്ടി ജീവിക്കണം. നാളെയുടെ വാഗ്‌ദാനങ്ങളായ പുതുതലമുറയെ ലഹരി നശിപ്പിക്കുന്ന അവസ്ഥ ഉണ്ടാകാതിരിക്കട്ടെ എന്നും അദേഹം പറഞ്ഞു. കൊല്ലം സ്വദേശികളും മുന്‍കാല കലോത്സവ പ്രതിഭകളുമായിരുന്ന സംഗീത കോളജ് അധ്യാപിക ഡോ. ധനലക്ഷ്‌മി ശ്രീകുമാർ, ഓട്ടൻതുള്ളൽ-ശീതങ്കൻ തുള്ളൽ കലാകാരി ദൃശ്യ ഗോപിനാഥ്, ദേശീയ ശ്രേഷ്‌ഠ ദിവ്യാംഗ് ബാൽ പുരസ്‌കാര ജേതാവായ ആദിത്യ സുരേഷ്, സിനിമ സംവിധായകനായ പി എസ് അശ്വിൻ, കഥാപ്രസംഗത്തിൽ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ മുമ്പ് ഒന്നാമതെത്തിയ അധ്യാപകൻ എം ആർ ഷാ, കലോത്സവ താരങ്ങളായിരുന്ന സൂര്യദത്ത്, ആര്യ ശെൽവൻ എന്നിവരും കലോത്സവ, കലാപ്രവർത്തനങ്ങളുടെ അനുഭവം പങ്കുവച്ചു.