സംസ്ഥാന സ്‌കൂൾ കലോത്സവം; തുടക്കം പിഴക്കാതെ കോഴിക്കോട്, തൊട്ട് പിന്നില്‍ തൃശൂരും കണ്ണൂരും - 62nd School Kalolsavam

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 5, 2024, 5:02 PM IST

കൊല്ലം : സംസ്ഥാന സ്‌കൂൾ കലോത്സവത്തിന്‍റെ ആദ്യദിനത്തിൽ കഴിഞ്ഞ വർഷത്തെ ജേതാക്കളായ കോഴിക്കോടിന് വെല്ലുവിളിയുയർത്തി തൃശൂരും കണ്ണൂരും (Kerala School Kalolsavam 2024). കോഴിക്കോടിന് തൊട്ടുപിന്നിലായി നിലയുറപ്പിച്ചിരിക്കുകയാണ് തൃശൂരും കണ്ണൂരും. പിന്നാലെ മലപ്പുറം, പാലക്കാട് ജില്ലകൾ (62nd Kerala State School Arts Festival). ആതിഥേയരായ കൊല്ലം ആറാം സ്ഥാനത്താണ്. തുടക്കത്തിൽ തന്നെ ആവേശകരമായ മത്സരമാണ് പ്രകടമാകുന്നത്. 2018- ലും 2019- ലും കൈവിട്ട നൂറ്റിപ്പതിനേഴരപ്പവൻ സ്വർണക്കപ്പ് കഴിഞ്ഞവർഷമാണ് കോഴിക്കോട് തിരിച്ചുപിടിച്ചത്. 945 പോയിന്‍റ്‌ നേടിയാണ് 61-ാം സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ കോഴിക്കോട് കിരീടം ചൂടിയത്. 925 പോയിന്‍റുനേടി കണ്ണൂരും പാലക്കാടും രണ്ടാംസ്ഥാനം പങ്കിട്ടു. 20-ാം തവണയാണ് കഴിഞ്ഞ വർഷം കോഴിക്കോട് കപ്പിൽ മുത്തമിട്ടത്. അന്നും കോഴിക്കോട്, പാലക്കാട്, കണ്ണൂർ ജില്ലകൾ തമ്മിൽ ഇഞ്ചോടിഞ്ച് മത്സരമാണ് നടന്നത്. 2019- ൽ കണ്ണൂരിനെ രണ്ടുപോയിന്‍റിനു മറികടന്നാണ് പാലക്കാട് ജേതാക്കളായത്. 2016-17 വർഷത്തിൽ കോഴിക്കോടുമായി അവർ കപ്പ് പങ്കുവച്ചിരുന്നു. കൊല്ലം ജില്ലയില്‍ നടക്കുന്ന സംസ്ഥാന സ്‌കൂള്‍ കലേത്സവത്തില്‍ എത്തിചേരുന്ന മത്സരാർഥികളുടെയും രക്ഷിതാക്കളുടെയും യാത്രാസൗകര്യം കൂടുതൽ സുഗമമാക്കുന്നതിന്‍റെ ഭാഗമായി സൗജന്യ ഓട്ടോ സർവീസ്‌ സജ്ജീകരിച്ചിട്ടുണ്ട്‌. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.