ഊട്ടുപുര ഉണർന്നു ; കലോത്സവം ഇക്കുറിയും പഴയിടത്തിന്‍റെ രുചിപ്പെരുമയിൽ

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Jan 4, 2024, 9:56 AM IST

കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിനെത്തുന്നവരുടെ വയറും മനസും നിറയ്‌ക്കാന്‍ ഊട്ടുപുര സജ്ജം. 62-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിനായി കൊല്ലം നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന ക്രേവന്‍ എല്‍ എം എസ് ഹൈസ്‌കൂളില്‍ 25,000 ചതുരശ്ര അടി വിസ്‌തീര്‍ണത്തിലാണ് ഭക്ഷണശാല തയ്യാറാക്കിയിരിക്കുന്നത്. ഊട്ടുപുരയുടെ പാലുകാച്ചൽ ചടങ്ങ് മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ഇക്കുറിയും പാചക വിദഗ്‌ധന്‍ പഴയിടം മോഹനൻ നമ്പൂതിരിയുടെ മേൽനോട്ടത്തിലാണ് ഭക്ഷണം ഒരുക്കുന്നത്. ഒരേ സമയം 2,200ൽ അധികം പേര്‍ക്ക് ഒരുമിച്ചിരുന്ന് കഴിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരു ദിവസം 35,000 പേര്‍ക്കാണ് ഭക്ഷണം തയ്യാറാക്കുന്നത്. പഴയിടം മോഹനൻ നമ്പൂതിരിയുടെ പാചക സംഘത്തില്‍ 100ഓളം പേര്‍ ഉണ്ടാകും. അഞ്ചുദിവസവും വ്യത്യസ്‌ത ഇനം പായസമാണ് നല്‍കുന്നത്. ഇതോടൊപ്പം ചില സ്‌പെഷ്യല്‍ ഇനങ്ങളും ഉണ്ടാകും. എംഎൽഎമാരായ മുകേഷ്, നൗഷാദ്, പി സി വിഷ്‌ണുനാഥ്, സി ആർ മഹേഷ്, മേയർ പ്രസന്ന ഏണസ്റ്റ്, പൊതുവിദ്യാഭ്യാസ ഡയറക്‌ടർ ഷാനവാസ് തുടങ്ങിയവർ കഴിഞ്ഞ ദിവസം നടന്ന ചടങ്ങില്‍ പങ്കെടുത്തു. തുടർന്ന് പഴയിടം സ്പെഷ്യൽ പായസം വിതരണം ചെയ്‌തു. ഇന്ന് (ജനുവരി 4) രാവിലെ ആശ്രാമം മൈതാനത്തെ പ്രധാന വേദിക്കരികിൽ പൊതു വിദ്യാഭ്യാസ ഡയറക്‌ടറാണ് മേളയ്‌ക്ക് തുടക്കം കുറിച്ചുകൊണ്ട് പതാക ഉയർത്തുന്നത്. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.