Kerala Liquor Policy | സർക്കാരിൻ്റെ മദ്യനയം സ്വാഗതം ചെയ്‌ത് ഇടുക്കി ടൂറിസം മേഖല
🎬 Watch Now: Feature Video
ഇടുക്കി : സംസ്ഥാന സർക്കാരിൻ്റെ പുതിയ മദ്യ നയം സ്വാഗതം ചെയ്‌ത് ഇടുക്കി ടൂറിസം മേഖല. വിനോദ സഞ്ചാര മേഖലയിൽ കള്ള് വിൽക്കുവാനുള്ള സൗകര്യം കൂടുതൽ സഞ്ചാരികളെ ആകർഷിക്കും എന്നാണ് ടൂറിസം സംരംഭകരുടെ വിലയിരുത്തൽ. റെസ്റ്റോറന്‍റുകളില്‍ ടൂറിസം സീസണില്‍ ബിയറും വൈനും വില്‍ക്കാനുള്ള പ്രത്യേക ലൈസൻസ് നല്‍കുന്ന പുതിയ മദ്യ നയത്തിലെ തീരുമാനം വിനോദ സഞ്ചാര മേഖലയ്ക്ക് ഗുണം ചെയ്യുമെന്നാണ് മേഖലയിൽ പ്രവർത്തിക്കുന്നവർ പറയുന്നത്. വിനോദ സഞ്ചാര മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന റിസോര്‍ട്ടുകള്‍ക്ക് അതത് സ്ഥാപനങ്ങള്‍ക്കുള്ളിലുള്ള തെങ്ങ് ചെത്തി കള്ള് ഉത്പാദിപ്പിക്കാൻ അനുമതിയുള്ളതും ടൂറിസം മേഖലയ്‌ക്ക് ഗുണം ചെയ്യുമെന്നാണ് സംരംഭകർ പറയുന്നത്. കേരളത്തിന്‍റെ കള്ള് എന്ന രീതിയില്‍ പുതുതായി ബ്രാൻഡ് ചെയ്യാനുമാകും. വിനോദ സഞ്ചാരത്തിനായി കേരളത്തിലേക്ക് കൂടുതല്‍ പേര്‍ എത്തുന്നതിന് പുതിയ മദ്യ നയം കാരണമാകുമെന്ന് ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന അസോസിയേഷനുകളും പറയുന്നു. കൂടാതെ വിദേശ സഞ്ചാരികളെയടക്കം ഇത് ആകര്‍ഷിക്കുമെന്നാണ് പ്രതീക്ഷ. അതേസമയം ടൂറിസം മേഖല കൂടുതൽ കാര്യക്ഷമമാകുമെന്ന് കരുതുമ്പോഴും മദ്യ നയം സാമൂഹ്യാവസ്ഥയില്‍ വിനയാകുമോ എന്ന ആശങ്ക ഒരു വിഭാഗം നാട്ടുകാര്‍ ഉന്നയിക്കുന്നുമുണ്ട്.