KC Joseph On Kerala Assembly Ruckus Case : സഭ കയ്യാങ്കളി കേസ് : കോൺഗ്രസ് എംഎല്‍എമാരെ പ്രതിചേര്‍ത്തത് നിയമപരമായി നേരിടും : കെസി ജോസഫ് - ശിവദാസൻ നായര്‍

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 12, 2023, 10:31 PM IST

കോട്ടയം:നിയമസഭ കയ്യാങ്കളി കേസില്‍ (Kerala assembly ruckus case) കോൺഗ്രസ് എംഎൽഎമാരെ പ്രതി ചേർത്തത് നിയമപരമായി നേരിടുമെന്ന് മുൻ മന്ത്രി കെസി ജോസഫ് (KC Joseph On Kerala Assembly Ruckus Case). ശിവദാസൻ നായരേയും എം എ വഹിദിനെയുമാണ് കേസിൽ പ്രതി ചേർത്തതെന്ന് കെ സി ജോസഫ് പറഞ്ഞു.  മുഖ്യമന്ത്രിയെ സംരക്ഷിക്കുകയാണ് അവർ ചെയ്‌തതെന്നും കേസ് ബോധപൂർവം നീട്ടിക്കൊണ്ടുപോകുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിചാരണ പൂർത്തിയായാൽ മന്ത്രി ഉൾപ്പടെയുള്ളവർ അകത്താകും. പ്രതികളെ രക്ഷിക്കാൻ സർക്കാര്‍ ബോധപൂർവം ശ്രമിക്കുകയാണ്. സോളാർ കേസുപോലെ നിയമസഭ കയ്യാങ്കളി കേസും സർക്കാരിന് വിനയാകും. സോളാർ പരാതിക്കാരുടെ കത്തിൻ്റെ ചുരുൾ അഴിഞ്ഞുകഴിഞ്ഞെന്നും കെ സി ജോസഫ് അറിയിച്ചു. പിസി ജോർജിൻ്റെ മുന്നണി പ്രവേശത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. എല്ലാ മാലിന്യവും തള്ളാനുള്ള ഇടമല്ല യുഡിഎഫ് എന്നായിരുന്നു മറുപടി. അതേസമയം, കേരളത്തിൻ്റെ ആഭ്യന്തര വകുപ്പ് (Home Department) ഗൂഢസംഘത്തിൻ്റെ പിടിയിലാണെന്ന പ്രതിപക്ഷ ആരോപണം പ്രത്യേക മാനസിക നിലയുടെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആഭ്യന്തര വകുപ്പ് ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നത്. മനസിൽ കാണുന്നതെന്തും വിളിച്ചുപറയാമെന്ന് പ്രതിപക്ഷം കരുതരുത്. പ്രതിപക്ഷ നേതാവ് എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നതെന്നറിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.