ഹൈദരാബാദ്: മഞ്ഞുകാലത്തെ മനോഹരമാക്കാന്‍ ഒരുങ്ങി രാമോജി ഫിലിം സിറ്റി. ക്രിസ്‌മസും, ന്യൂയറും, സംക്രാന്തിയും ആഘോഷിക്കാന്‍ പ്രത്യേക പരിപാടികള്‍ ഉള്‍പ്പെടുത്തിയുളള വിന്‍റര്‍ ഫെസ്റ്റിന് നാളെ (ഡിസംബർ 19) തുടക്കമാകും. ജനുവരി 19 വരെയാണ് ഫെസ്‌റ്റ്. കുടുംബമായി വന്ന് അവധിക്കാലം ആഘോഷിക്കാന്‍ കഴിയുന്ന ആകർഷകമായ വിനോദ പരിപാടികളാണ് രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ ഇവിടെ ഒരുക്കിയിരിക്കുന്നത്. രാവിലെയും വൈകുന്നേരവുമായുള്ള വിവിധ പാക്കേജുകളിൽ നിന്ന് താത്‌പര്യത്തിന് അനുസരിച്ച് സന്ദർശകർക്ക് പാക്കേജുകള്‍ തെരഞ്ഞെടുക്കാം.
വിന്‍റർ ഫെസ്റ്റിലെ പ്രധാന ആകർഷണങ്ങള്‍
മ്യൂസിക്കൽ ഗ്ലോ ഗാർഡൻ: പ്രകാശവും പ്രകൃതിയും സംഗീതവും സമന്വയിക്കുന്ന സ്വപ്‌നതുല്യമായ അനുഭവമാണ് മ്യൂസിക്കൽ ഗ്ലോ ഗാർഡൻ സമ്മാനിക്കുക.
മോഷൻ ക്യാപ്‌ചറും വെർച്വൽ ഷൂട്ടും: സാങ്കേതിക വിദ്യയുടെ മാസ്‌മരിക ലോകത്തെ വിസ്‌മയങ്ങളിലേക്ക് സന്ദർശകരെ കൂട്ടികൊണ്ടു പോകുന്നവയാണ് 'മോഷൻ ക്യാപ്‌ചറും' 'വെർച്വൽ ഷൂട്ടും'. തിരശീലക്ക് പുറകിലെ സിനിമയെ അറിയാനും പുതിയ കാലത്തെ ചലച്ചിത്ര നിർമാണ രീതികള്‍ മനസിലാക്കാനും ഇതിലൂടെ കാണികള്‍ക്കാവും.
കാർണിവൽ പരേഡ്: വലിയ ഫ്ലോട്ടുകള്‍ നിരത്തിലൂടെ നീങ്ങുന്നത് അവിസ്‌മരണീയമായ കാഴ്‌ചാ അനുഭവം ആയിരിക്കും നല്‍കുക. കോമാളികളും ജഗ്ലർമാരും സ്റ്റിൽട്ട് വാക്കറുകളും കാഴ്‌ചയുടെ ആവേശം കൂട്ടുന്നു. പ്രത്യേകിച്ചും കുട്ടികള്‍ക്ക് വലിയൊരു കാഴ്‌ച വിരുന്നായിരിക്കും കാർണിവൽ പരേഡ്.
ഡിജെ ഓൺ വീൽസ്: ആഘോഷങ്ങള്‍ക്ക് മാറ്റു കൂട്ടാനും സന്ദർശകർക്ക് സ്വയം മറന്ന് ആടിത്തിമിർക്കാനും കിടിലന്‍ ഡിജെ ഓൺ വീൽസും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇതിനു പുറമെ ഡോര്‍മറ്ററി മുതൽ ലക്ഷ്വറി ഹോട്ടൽ വരെയുള്ള വിവിധ താമസ പാക്കേജുകളും ഒരുക്കിയിട്ടുണ്ട്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ആകർഷകമായ താമസ പാക്കേജുകൾ:
- ലക്ഷ്വറി ഹോട്ടൽ - സിതാര
- കംഫർട്ട് ഹോട്ടൽ - താര, ശാന്തിനികേതൻ
- ബജറ്റ് ഹോട്ടൽ - വസുന്ധര വില്ല
- ഫാം ഹൗസ് - ഗ്രീൻസ് ഇൻ
- സുഖപ്രദമായ താമസം - ഹോട്ടൽ സഹാറ (ഡോര്‍മറ്ററി താമസ സൗകര്യവും ലഭ്യമാണ്)
കൂടുതൽ വിവരങ്ങൾക്ക് www.ramojifilmcity.com എന്ന വെബ്‌സൈറ്റില്‍ ലോഗിൻ ചെയ്യുകയോ അല്ലെങ്കിൽ 76598 76598 എന്ന നമ്പറിൽ വിളിക്കുകയോ ചെയ്യുക.