പാലക്കാട്: അജിത് കുമാറിന് ഡിജിപി ആയി സ്ഥാനക്കയറ്റം നൽകുന്നതിൽ നിയമപരമായും സാങ്കേതികമായും ഒരു തടസവുമില്ലെന്ന് മുൻ നിയമമന്ത്രിയും സിപിഎം നേതാവുമായ എകെ ബാലൻ. അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥർക്ക് പ്രമോഷൻ നൽകരുതെന്ന് ഒരു കോടതിയും ഇന്നേവരെ പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സിപിഎം പാലക്കാട് ജില്ലാ സമ്മേളനത്തെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ച പത്രസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥർക്ക് പ്രമോഷൻ നൽകുന്ന കീഴ്‌വഴക്കമുണ്ടെന്നും അതിൽ തകരാറില്ലെന്നും എകെ ബാലൻ പറഞ്ഞു. ജില്ലയിൽ പാർട്ടി സമ്മേളനങ്ങൾ പ്രശ്‌നങ്ങളും പരാതികളുമില്ലാതെയാണ് മുന്നോട്ട് പോകുന്നത്. കൊഴിഞ്ഞാമ്പാറയിൽ ഉണ്ടായ വിമത പ്രവർത്തനം കാര്യമാക്കാന്‍ മാത്രമില്ല.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
സംസ്ഥാനത്ത് പാർട്ടിയുടെ സംഘടനാ സംവിധാനം ഏറ്റവും ശക്തമായി നിലനിൽക്കുന്ന ജില്ലകളിലൊന്നാണ് പാലക്കാട്. അതിൽ മാറ്റമില്ലെന്ന് വിളിച്ചറിയിച്ചു കൊണ്ടാണ് ഏരിയാ സമ്മേളനങ്ങൾ നടന്നതെന്ന് എകെ ബാലൻ വ്യക്തമാക്കി. ജില്ലാ സമ്മേളനത്തിൻ്റെ ലോഗോ അദ്ദേഹം പ്രകാശനം ചെയ്‌തു.
Also Read: എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം; തീരുമാനം മന്ത്രിസഭാ യോഗത്തില്‍