ETV Bharat / state

സ്‌കൂൾ കലോത്സവം; വിധി നിര്‍ണയത്തില്‍ പരസ്യ പ്രതിഷേധങ്ങള്‍ ഒഴിവാക്കണമെന്ന് മന്ത്രി, വരുന്നൂ സ്‌കൂളുകള്‍ക്ക് റീല്‍ മത്സരം - KALOLSAVAM 2025

റവന്യൂ ജില്ലാ കലോത്സവ അപ്പീൽ കമ്മിറ്റികളിൽ മറ്റ് ജില്ലകളിൽ നിന്നുള്ള വിദ്യാഭ്യാസ ഉപഡയറക്‌ടറും. കലോത്സവം ജനുവരി 4 മുതൽ 8 വരെ.

63RD KERALA SCHOOL KALOLSAVAM  63ാമത് കേരള സ്‌കൂൾ കലോത്സവം  സ്‌കൂൾ കലോത്സവം റീലുകൾ  MINISTER V SIVANKUTTY GR ANIL
Kerala School Kalolsavam Press Meet (ETV Bharat)
author img

By ETV Bharat Kerala Team

Published : Dec 18, 2024, 8:48 PM IST

Updated : Dec 31, 2024, 12:56 PM IST

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ കൗമാര മേളയായ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തലസ്ഥാന നഗരം ഒരുങ്ങുമ്പോള്‍ കാലത്തിനനുസരിച്ച് കലോത്സവത്തിന്‍റെ പ്രചാരണത്തിനും പുത്തന്‍ രീതികള്‍ പരീക്ഷിക്കുകയാണ് സംഘാടകര്‍. 63 ആമത് കേരള സ്‌കൂൾ കലോത്സവം കളറാക്കാൻ 1000 റീലുകളാണ് സംഘാടക സമിതി ആസൂത്രണം ചെയ്‌തിരിക്കുന്നത്.

റീലുകളില്‍ മല്‍സരം

കലോത്സവം തുടങ്ങുന്നതിന് മുമ്പ് സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളെ പങ്കെടുപ്പിച്ച് കൊണ്ടാണ് മത്സരാടിസ്ഥാനത്തില്‍ റീലുകള്‍ തയാറാക്കുന്നത്. ചുരുക്കത്തില്‍ ഇത്തവണ കലോത്സവത്തിന് മുമ്പ് തന്നെ മത്സരം തുടങ്ങുകയായി. 30 സെക്കന്‍റ് ദൈർഘ്യമുള്ള റീലുകളാണ് സ്‌കൂളുകള്‍ തയ്യാറാക്കേണ്ടത്. സാമൂഹിക സാംസ്‌കാരിക തനിമ ഉൾക്കൊള്ളുന്ന റീലുകളാകണം തയ്യാറാക്കേണ്ടതെന്ന് സംഘാടക സമിതിക്ക് വേണ്ടി മന്ത്രി ജിആര്‍ അനില്‍ വ്യക്തമാക്കി. റീലുകൾക്ക് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്ന പ്രതികരണങ്ങൾ വിലയിരുത്തി മികച്ച സ്‌കൂളുകൾക്ക് സമ്മാനം നൽകാനാണ് പരിപാടി. മത്സരത്തിന്‍റെ ഭാഗമായി ഇന്ന് (ഡിസംബർ 18) നാല് റീലുകൾ റിലീസ് ചെയ്‌തു.

മന്ത്രിമാരായ വി ശിവൻകുട്ടിയും, ജിആർ അനിലും നടത്തിയ വാർത്താ സമ്മേളനത്തിൽ നിന്ന് (ETV Bharat)

അപ്പീൽ കമ്മിറ്റിയിൽ മറ്റ് ജില്ലകളിലെ വിദ്യാഭ്യാസ ഉപഡയറക്‌ടറും

കലോത്സവത്തിന്‍റെ ഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം 1000 രൂപ സഹിതം കുട്ടികളുടെ പരാതികൾ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർക്കോ സ്‌കൂൾ പ്രിൻസിപ്പാളിനോ, ഹെഡ്‌മാസ്‌റ്റർക്കോ നൽകാവുന്നതാണ്. അപ്പീൽ തീർപ്പ് അനുകൂലമായാൽ അപ്പീൽ ഫീസ് മുഴുവൻ തിരിച്ചു നൽകും.

ഉപജില്ലാതല മത്സരത്തിലെ വിധി നിർണയത്തിലെ പരാതികൾ ഉണ്ടെങ്കിൽ തീർപ്പ് കൽപ്പിക്കുന്നതിനായി ജില്ലാ വിദ്യാഭ്യാസ ഓഫിസർ അധ്യക്ഷനായി വിഎച്ച്എസ്ഇ അസിസ്‌റ്റന്‍റ് ഡയറക്‌ടർ, എച്ച്എസ്ഇ റീജിയണൽ ഡെപ്യൂട്ടി ഡയറക്‌ടർ എന്നിവരോ അവർ ഓരോരുത്തരും ചുമതലപ്പെടുത്തുന്ന പ്രതിനിധിയോ ഉൾപ്പെട്ട വിദഗ്‌ധരടങ്ങുന്ന അഞ്ച് പേരുടെ സമിതി ഉണ്ടായിരിക്കും. മത്സരഫലം പ്രഖ്യാപിച്ച് ഒരു മണിക്കൂറിനകം മത്സരാർഥിക്കോ ടീം മാനേജർക്കോ 2000 രൂപ ഫീസ് സഹിതം പരാതികൾ നിശ്ചിത മാതൃകയിൽ തയാറാക്കി ബന്ധപ്പെട്ട ജനറൽ കൺവീനർക്ക് നൽകാം.

റവന്യൂ ജില്ലാ കലോത്സവ മത്സരങ്ങളുടെ വിധി നിർണയത്തിനെതിരെ പരാതികൾ ഉണ്ടെങ്കിൽ അവ തീർപ്പ് കൽപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിലെ ജോയിന്‍റ് ഡയറക്‌ടർ അല്ലെങ്കിൽ പൊതുവിദ്യാഭ്യാസ ഡയറക്‌ടറേറ്റിലെ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്‌ടർ, മറ്റ് ജില്ലകളിലെ വിദ്യാഭ്യാസ ഉപഡയറക്‌ടറും അതത് മേഖലയിലെ ഹയർ സെക്കന്‍ററി ആർഡിഡി, വിഎച്ച്എസ്ഇ അസിസ്‌റ്റന്‍റ് ഡയറക്‌ടർ ഉൾപ്പെടെയുള്ളവരെ അംഗങ്ങളായി ചേർത്ത് അപ്പീൽ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.

അപ്പീൽ കമ്മിറ്റിയിൽ ചെയർമാനുൾപ്പെടെ ഒമ്പത് അംഗങ്ങളാണുള്ളത്. അപ്പീൽ തീർപ്പിൽ എതിർ അഭിപ്രായം ഉണ്ടാകുന്ന സാഹചര്യത്തിൽ മത്സരാർഥികൾക്ക് കോടതിയെ സമീപിക്കാനാകും. ജനുവരി 4 മുതൽ 8 വരെയാണ് കലോത്സവം നടക്കുക.

കലോത്സവത്തിൽ പരസ്യ പ്രതിഷേധങ്ങൾ പാടില്ല

ഇത്രയും സൗകര്യങ്ങൾ ഉണ്ടായിരിക്കെ പരസ്യമായ പ്രതിഷേധ പ്രകടനങ്ങൾ കലോത്സവത്തിന്‍റെ അന്തസിന് തന്നെ നിരക്കാത്തതാണെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. കലോത്സവ മാനുവൽ അനുസരിച്ച് പെരുമാറാൻ വിദ്യാർഥികളും അധ്യാപകരും തയ്യാറാകണം. മറ്റ് നടപടികളിലേക്ക് വിദ്യാഭ്യാസ വകുപ്പിനെ കൊണ്ടെത്തിക്കുന്ന സാഹചര്യം ഉണ്ടാകരുത്.

മത്സരങ്ങളിലെ ജഡ്‌ജ്‌മെന്‍റുമായി ബന്ധപ്പെട്ട് അനാവശ്യ പ്രശ്‌നങ്ങൾ ഉണ്ടാക്കുകയും അധികൃതരെ തടഞ്ഞ് വയ്ക്കുകയും ചെയ്യുന്ന പ്രവണത ചിലയിടങ്ങളിൽ കണ്ടു. ചില അധ്യാപകരും ഇതിനു കൂട്ട് നിൽക്കുന്നുണ്ട്. ഇത് കലോത്സവത്തിന്‍റെ ആരോഗ്യപരമായ അന്തരീക്ഷത്തിന് വിഘാതം സൃഷ്‌ടിക്കുന്നുണ്ടെന്നും മന്ത്രി വി ശിവൻ‌കുട്ടി കൂട്ടിച്ചേർത്തു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം

തിരുവനന്തപുരത്തെ ഒരു സ്‌കൂളിലെ വിദ്യാർഥികൾ കഴിഞ്ഞ ദിവസം ഡിഡിഇ ഓഫിസ് ഉപരോധിച്ചു. ഇത്തരം പ്രതിഷേധ പ്രകടനങ്ങളിൽ നിന്നും വിദ്യാർഥികളെ മാറ്റി നിർത്താൻ അധ്യാപകർ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ചില സാഹചര്യങ്ങളിൽ അധ്യാപകർ തന്നെ പ്രതിഷേധത്തിന് നേതൃത്വം നൽകുന്ന കാഴ്‌ചയും ഉണ്ട്. കലോത്സവത്തിൽ വിജയിച്ചാൽ നല്ല ജഡ്‌ജസ്, ഇല്ലെങ്കിൽ കൊള്ളില്ല എന്ന സമീപനം ശരിയല്ലെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.

Also Read: സ്‌കൂള്‍ കലോത്സവം: കലാമണ്ഡലമെത്തും അവതരണഗാനത്തിന് നൃത്ത സംവിധാനമൊരുക്കാന്‍, സെൻട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യവേദി ഒരുങ്ങും

Last Updated : Dec 31, 2024, 12:56 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.