പുലി കിണറ്റിൽ വീണു: രക്ഷിക്കാൻ വനംവകുപ്പ് സംഘം, സംഭവം കണ്ണൂർ അണിയാരത്ത്
🎬 Watch Now: Feature Video
കണ്ണൂർ: കണ്ണൂർ അണിയാരത്ത് പുലി കിണറ്റിൽ വീണു.(Tiger trapped in well) തലശ്ശേരി പാനൂർ പെരിങ്ങത്തൂരിനടുത്തുള്ള മാക്കാണ്ടി പീടികയിൽ മലാൽ സുനീഷിൻ്റെ വീട്ടിലെ കിണറിലാണ് പുലിയെ കണ്ടത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. ഇന്ന് പുലർച്ചെയാണ് വീട്ടിലെ കിണറ്റിൽ സുനീഷ് പുലിയെ കണ്ടത്. കണ്ട ഉടൻ തന്നെ വീട്ടുടമ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തുടർന്ന് വയനാട്ടിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്. വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയ ശേഷമായിരിക്കും രക്ഷാപ്രവർത്തനം ആരംഭിക്കുന്നത്. സുനീഷിൻ്റെ വീടിനോട് ചേർന്നുള്ള പ്രദേശം വനപ്രദേശമല്ല എങ്കിലും പ്രദേശത്തിനടുത്തുള്ള കനകമലയിൽ നിന്നാവാം പുലിയെത്തിയത് എന്ന നിഗമനത്തിലാണ് നാട്ടുകാർ.
Also read: ഒളവണ്ണയില്‍ വീണ്ടും പുലിയെന്ന് ജനം, കാട്ടുപൂച്ചയെന്ന് വനംവകുപ്പ്
കഴിഞ്ഞ മാസമാണ് കോഴിക്കോട് ജില്ലയിലെ ഒളവണ്ണയിൽ പുലിയോട് സാദൃശ്യമുള്ള ജീവിയെ കണ്ടത്. തുടർന്ന് ഭീതിയിലായ നാട്ടുകാർ വനംവകുപ്പിനെ അറിയിക്കുകയും വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുകയും ചെയ്‌തിരുന്നു. എന്നാൽ കാൽപ്പാടുകൾ പരിശോധിച്ച വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞത് കാട്ടുപൂച്ചയുടെയും മുള്ളൻപന്നിയുടെയും ആണെന്നാണ് പറഞ്ഞത്.