K Surendran On Puthuppally By Election 'പുതുപ്പള്ളിയിലേത് സഹതാപ, ഭരണവിരുദ്ധ തരംഗം'; അസാധാരണമായ വിധിയെഴുത്തല്ലെന്ന് കെ സുരേന്ദ്രൻ - Puthuppally by Election

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Sep 8, 2023, 4:13 PM IST

തിരുവനന്തപുരം : അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ സഹതാപ തരംഗവും സംസ്ഥാന സർക്കാരിനെതിരെയുള്ള അതിശക്തമായ ഭരണവിരുദ്ധ തരംഗവുമാണ് യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ഇത്രയും വലിയ ഭൂരിപക്ഷത്തിൽ ജയിക്കാൻ കാരണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഉമ്മൻ ചാണ്ടിക്ക് അനുകൂലമായ സഹതാപ തരംഗം ശക്തമായി ആ മണ്ഡലത്തിൽ ഉണ്ടായി. അത് ഫലപ്രദമായി ഉപയോഗപ്പെടുത്താൻ യുഡിഎഫിന് സാധിച്ചു. അസാധാരണമായ വിധിയെഴുത്തായി ഇതിനെ ആരും കാണേണ്ടെന്നും കെ സുരേന്ദ്രൻ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. ജനങ്ങളുടെ മുൻപിൽ പിണറായി വിജയനെ എങ്ങനെയെങ്കിലും പാഠം പഠിപ്പിക്കുക എന്ന വികാരമായിരുന്നു ഉണ്ടായിരുന്നത്. മാസപ്പടിയിലും അഴിമതിക്കേസിലും പെട്ട് ഓണക്കാലത്ത് പോലും വലിയ തോതിലുള്ള ഭരണ സ്തംഭനം ഉണ്ടാക്കി സർക്കാർ മുന്നോട്ട് പോയപ്പോൾ കിട്ടിയ ഒരു അവസരം ജനങ്ങൾ പ്രധാന പ്രതിപക്ഷത്തെ പിന്തുണച്ചുകൊണ്ട് ഉപയോഗിച്ചു എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ ഫലം ഇങ്ങനെ വരാൻ കാരണം. കൂടാതെ വലിയ തകർച്ചയാണ് ഇടത് മുന്നണിക്ക് സംസ്ഥാനത്തുടനീളം ഉണ്ടായിക്കൊണ്ടിരിക്കുന്നതിന്‍റെ സൂചന കൂടിയാണിതെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.