JCB Stealing Incident Mukkam പൊലീസ് സ്റ്റേഷനിൽ നിന്ന് ജെസിബി കടത്തി കൊണ്ടു പോയ സംഭവം, പ്രതികളെ തെളിവെടുപ്പിനെത്തിച്ചു - മുക്കംപൊലീസ്സ്റ്റേഷനിൽനിന്ന്ജെസിബി കടത്തിയ സംഭവം

🎬 Watch Now: Feature Video

thumbnail

By ETV Bharat Kerala Team

Published : Oct 17, 2023, 10:48 PM IST

കോഴിക്കോട് : മുക്കം പൊലീസ് സ്റ്റേഷനിൽ നിന്ന് ജെസിബി കടത്തിയ സംഭവത്തിൽ പ്രതികളുമായി പൊലീസ് തെളിവെടുപ്പ് നടത്തി (JCB Stealing From Police Station). കടത്തിക്കൊണ്ടു പോയ ജെസിബിക്ക് പകരം മറ്റൊന്ന് സ്റ്റേഷനിൽ കൊണ്ട് വയ്‌ക്കുന്നതിനായി നിർത്തിയിട്ടിരുന്ന മുക്കം ഹൈസ്‌കൂൾ റോഡ്, പ്രതികൾ ഗൂഡാലോചന നടത്തിയ വിവിധ സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് മുക്കം പൊലീസ് ഇൻസ്പെക്‌ടർ സുമിത് കുമാറിൻ്റെ നേതൃത്വത്തിൽ പ്രതികളുമായി തെളിവെടുപ്പ് നടത്തിയത്. പ്രതികളായ ജെസിബി ഉടമയുടെ മകനും കൂമ്പാറ സ്വദേശിയുമായ മാർട്ടിൻ മാതാളിക്കുന്നേൽ (32), കെ ആർ ജയേഷ് കീഴ്പ്പള്ളി (32), പൊന്നാങ്കയം സ്വദേശി ദിലീപ് കുമാർ (49), തമിഴ്‌നാട് സ്വദേശി വേളാങ്കണ്ണി രാജ (55), കല്ലുരുട്ടി സ്വദേശി തറമുട്ടത്ത് രജീഷ് മാത്യു (39), മോഹൻരാജ് (40) എന്നിവരെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം രണ്ടു ദിവസത്തെ കസ്റ്റഡിയിൽ വാങ്ങിയിരുന്നു. സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മുക്കം ഇൻസ്പെക്‌ടർ കെ സുമിത്ത് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. സെപ്റ്റംബർ 19 ന് കൊടിയത്തൂർ പഞ്ചായത്തിലെ പുതിയനിടത്ത് അപകടത്തിൽ ഒരാളുടെ മരണത്തിനിടയാക്കിയ ജെസിബിയാണ് ഉടമയുടെ മകനും സംഘവും ചേർന്ന് മുക്കം പൊലീസ് സ്റ്റേഷൻ വളപ്പിൽ നിന്നും കടത്തിക്കൊണ്ട് പോയത്. അപകടം നടക്കുമ്പോൾ ജെസിബിക്ക് ഇൻഷുറൻസ് ഉണ്ടായിരുന്നില്ല. ഇതാണ് കസ്റ്റഡിയിൽ എടുത്ത ജെസിബി മാറ്റിവയ്ക്കാ‌ൻ പ്രതികളെ പ്രേരിപ്പിച്ചത്‌. 

ABOUT THE AUTHOR

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.