ജാൻവി കപൂർ മഹാകാലേശ്വർ ക്ഷേത്രത്തില്‍ ഒപ്പം സുഹൃത്ത് ശിഖർ പഹാരിയയും - ശിഖർ പഹാരിയയും ജാൻവി കപൂറും
🎬 Watch Now: Feature Video
Published : Dec 4, 2023, 2:48 PM IST
മധ്യപ്രദേശ് ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രം സന്ദർശിച്ച് ബോളിവുഡ് താരം ജാൻവി കപൂർ. തിങ്കളാഴ്‌ചയാണ് ജാൻവി ക്ഷേത്രദർശനം നടത്തിയത്. സുഹൃത്ത് ശിഖർ പഹാരിയയും ജാൻവിക്കൊപ്പം ഉണ്ടായിരുന്നു (Janhvi Kapoor, Shikhar Pahariya offer prayers at Mahakaleshwar Temple). ഇരുവരും ഭസ്‌മ ആരതിയിൽ പങ്കെടുത്ത് പ്രത്യേക പൂജ കർമ്മങ്ങൾ നടത്തി. മഹാകാളീശ്വരന്‍റെ ചിത്രം സമ്മാനിച്ചുകൊണ്ടാണ് ക്ഷേത്ര പുരോഹിതൻ ജാൻവിയെ അനുഗ്രഹിച്ചത്. അതേസമയം ജാൻവി കപൂറും ശിഖർ പഹാരിയയും പ്രണയത്തിലാണെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നു. ജാൻവിയെയും ശിഖറിനെയും പലപ്പോഴും ഒരുമിച്ച് കണ്ടെന്നതാണ് പാപ്പരാസികളുടെ ഊഹാപോഹങ്ങൾക്ക് പിന്നിൽ. എന്നാൽ ഇരുവരും ഇക്കാര്യത്തിൽ പ്രതികരണങ്ങൾ നടത്തിയിട്ടില്ല. വീഡിയോയിൽ ജാൻവിയ്‌ക്ക് പിന്നിലായി സംവിധായകൻ അറ്റ്‌ലിയെയും ഭാര്യ പ്രിയയെയും കാണാം. രാജ്‌കുമാർ റാവുവിനൊപ്പം 'മിസ്റ്റർ ആൻഡ് മിസിസ് മാഹി' എന്ന ചിത്രമാണ് ജാൻവിയുടേതായി അണിയറയിൽ ഒരുങ്ങുന്നത്. 'റൂഹി'ക്ക് ശേഷം രാജ്‌കുമാർ റാവുവും ജാൻവിയും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. സ്പോർട്‌സ് ഡ്രാമയായി അണിയിച്ചൊരുക്കുന്ന ഈ ചിത്രം ശരൺ ശർമ്മയാണ് സംവിധാനം ചെയ്യുന്നത്. ജൂനിയർ എൻടിആർ, സെയ്‌ഫ് അലി ഖാൻ എന്നിവർ ഒന്നിക്കുന്ന പാൻ-ഇന്ത്യ ചിത്രം ദേവരയിലും ജാൻവി പ്രധാന വേഷത്തിലുണ്ട്.