Puthuppally Byelection | രാഷ്‌ട്രീയ ലാഭം നേടേണ്ടത് വൈകാരികതയുടെ മറവിലല്ല, പ്രബുദ്ധരായ ജനങ്ങൾ അതിന് മറുപടി നൽകും : ജെയ്‌ക് സി തോമസ് - ജെയ്‌ക് സി തോമസ്
🎬 Watch Now: Feature Video
കോട്ടയം : രാഷ്‌ട്രീയ ലാഭം നേടേണ്ടത് വൈകാരികതയുടെ മറവിലല്ലെന്ന് പുതുപ്പള്ളിയിലെ എൽ ഡി എഫ് സ്ഥാനാർഥി ജെയ്‌ക് സി തോമസ്. 2021 ലും ഇത്തരം ശ്രമം ഉണ്ടായതായും ജെയ്‌ക് ചൂണ്ടിക്കാട്ടി. അന്ന് പുതുപ്പള്ളി ജനത അത് തള്ളിക്കളഞ്ഞത് ഓർമിക്കണം. വൈകാരികതയുടെ മറവ് പിടിച്ചാൽ കേരളത്തിലെ പ്രബുദ്ധരായ ജനങ്ങൾ അതിന് മറുപടി നൽകും. വസ്‌തുതകളുടേയും യാഥാർഥ്യത്തിന്‍റെയും അടിസ്ഥാനത്തിലായിരിക്കണം വിലയിരുത്തലുകളെന്നും പുതുപ്പള്ളിയിലെ ജനങ്ങൾ അത് തിരിച്ചറിയുമെന്നും ജെയ്‌ക് പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഏത് പ്രവർത്തകരും തെരഞ്ഞടുപ്പിനെ നേരിടാൻ സർവസജ്ജമായാണ് നിന്നിരുന്നത്. അതുകൊണ്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ മണ്ഡലത്തിലെ 182 മണ്ഡലങ്ങളിലും അവലോകന യോഗം പൂർത്തിയാക്കാൻ കഴിഞ്ഞു. ഇനി ശിൽപശാലയും സ്ഥാനാർഥി പര്യടനവും അടക്കമുള്ള വിപുലമായ പ്രവർത്തനങ്ങളിലേയ്‌ക്ക് പാർട്ടി കടക്കുകയാണ്. കോൺഗ്രസിന്‍റെ ലളിതമായ ഭൂരിപക്ഷത്തെ മറികടക്കാൻ വേണ്ട പ്രവർത്തനങ്ങളുമായി ഇടതുമുന്നണി മുന്നോട്ട് പോകുമെന്നും ജെയ്‌ക് കൂട്ടിച്ചേർത്തു. പുതുപ്പള്ളിയിൽ ഇടത് സ്ഥാനാർഥിയായി ഇന്നാണ് ജെയ്‌ക് സി തോമസിനെ പ്രഖ്യാപിക്കുക.