7 അടി നീളവും 10 കിലോ തൂക്കവും: രാത്രി നടുറോഡില്‍ പെരുമ്പാമ്പ്, ഞെട്ടി ആംബുലൻസ് ഡ്രൈവര്‍ - huge python
🎬 Watch Now: Feature Video

കോട്ടയം പാലാ കൊല്ലപ്പള്ളി - കടനാട് പാതയില്‍ പുളിഞ്ചോട് ഭാഗത്ത് നിന്നും റോഡിന് കുറുകെ കിടന്നിരുന്ന പെരുമ്പാമ്പിനെ പിടികൂടി. ആംബുലൻസ് സർവീസ് നടത്തുന്ന പൂവരണി കടയം സ്വദേശി അനൂപാണ് ഇന്നലെ (19 സെപ്‌റ്റംബര്‍) രാത്രിയോടെ റോഡിന് കുറുകെ കിടന്നിരുന്ന പെരുമ്പാമ്പിനെ കണ്ടത്. തുടർന്ന് പാലായിൽ ഉള്ള സ്‌നേക്ക് റെസ്ക്യൂ ഓഫിസറെ വിവരമറിയിക്കുകയായിരുന്നു. സ്‌നേക്ക് റെസ്ക്യൂ ഓഫിസര്‍ നിതിന്‍ സ്ഥലത്തെത്തിയാണ് പാമ്പിനെ പിടികൂടിയത്. 7 അടി നീളവും പത്ത് കിലോ തൂക്കവും വരുന്ന പാമ്പിനെ മുണ്ടക്കയം വണ്ടൻപതാൽ ഫോറസ്റ്റ് ഓഫീസ് അധികൃതർക്ക് കൈമാറും. തുടര്‍ന്ന് പാമ്പിനെ ഉള്‍ക്കാട്ടില്‍ തുറന്ന് വിടുമെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു.
Last Updated : Feb 3, 2023, 8:28 PM IST