കൂലി ലഭിക്കാത്തതില്‍ പരാതി നല്‍കി; തൊഴിലാളിയെ ക്രൂരമായി മര്‍ദിച്ച് എച്ച് ആര്‍ മാനേജര്‍ - കണ്ണൂര്‍ ഏറ്റവും പുതിയ വാര്‍ത്ത

🎬 Watch Now: Feature Video

thumbnail

By

Published : May 24, 2023, 4:46 PM IST

കണ്ണൂര്‍: മേഘ കൺസ്ട്രക്ഷൻസിന്‍റെ പയ്യന്നൂർ മാത്തിലിലെ ലേബർ ക്യാമ്പിൽ തൊഴിലാളിയെ എച്ച് ആർ മാനേജര്‍ ക്രൂരമായി മര്‍ദിച്ചെന്ന് പരാതി. ഹൈദരാബാദ് സ്വദേശിയായ എച്ച് ആര്‍ മാനേജര്‍ സാംബശിവ റാവു ഡ്രൈവറായ തൊഴിലാളിയേയാണ് മര്‍ദിച്ചതെന്നാണ് പരാതി. തൊഴിലാളികളില്‍ ചിലര്‍ പകര്‍ത്തിയ മര്‍ദന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.  

നാല് മാസമായി കൂലി ലഭിക്കാത്തതിനാൽ തൊഴിലാളി ഹൈദരാബാദിലെ ഹെഡ് ഓഫിസിൽ വിളിച്ച് പരാതി പറഞ്ഞതായാണ് കരുതുന്നത്. ഇതിന്‍റെ പ്രതികാരമായാണ് മർദനമെന്ന് തൊഴിലാളികളിൽ ചിലർ പറഞ്ഞു. ദേശീയപാത നിർമാണ കമ്പനികളിലെ കടുത്ത മനുഷ്യാവകാശ ലംഘനങ്ങളിലേക്കും തൊഴിൽ ചൂഷണങ്ങളിലേക്കും വിരൽ ചൂണ്ടുന്നതാണ് ദൃശ്യങ്ങളെന്ന് നിരവധി പേര്‍ അഭിപ്രായപ്പെടുന്നു. 

അതേസമയം, ഇക്കഴിഞ്ഞ മാര്‍ച്ച് മാസത്തിന്‍റെ അവസാനത്തോടെ പുല്ലാട് മത്സ്യക്കച്ചവടത്തിലെ തര്‍ക്കത്തെ തുടര്‍ന്ന് വ്യാപാരികള്‍ തമ്മില്‍ നടന്ന അടിപിടിയില്‍ രണ്ട് കേസുകളിലായി മൂന്ന് പേര്‍ അറസ്‌റ്റിലായിരുന്നു. പുല്ലാട് കാലായില്‍ പടിഞ്ഞാറേതില്‍ ട്യൂട്ടര്‍ എന്ന് വിളിക്കുന്ന അരീഷ് കെ രാജപ്പിന്‍, കുറവന്‍കുഴി പാറയില്‍ പുരയിടം വീട്ടില്‍ കുഞ്ഞാലി എന്ന് വിളിക്കുന്ന അനില്‍ കുമാര്‍, പുറമറ്റം ഉമിക്കുന്നുമല തോപ്പില്‍ വീട്ടില്‍ ജോജി വര്‍ഗീസ് എന്നിവരാണ് അറസ്‌റ്റിലായത്. മത്സ്യക്കച്ചവടക്കാരനായ ജോജി വര്‍ഗീസിനെ മര്‍ദിക്കുകയും തലയ്‌ക്ക് സോഡാക്കുപ്പി കൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്‌തുവെന്ന കേസിലാണ് രണ്ട് പേര്‍ അറസ്‌റ്റിലായത്. ഒരാള്‍ ഒളിവിലാണ്. 

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.