കോടതിവിധി അനുകൂലമായാല്‍ അരിക്കൊമ്പനെ പിടികൂടുക മാര്‍ച്ച് 30ന് : വനം വകുപ്പ്

By

Published : Mar 25, 2023, 9:49 PM IST

thumbnail

ഇടുക്കി : കോടതിവിധി അനുകൂലമായാല്‍ അരിക്കൊമ്പന്‍ ദൗത്യം ഈമാസം 30ന് നടപ്പിലാക്കുമെന്ന് ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് അരുണ്‍ ആര്‍.എസ്. 29ന് മോക് ഡ്രില്‍ സംഘടിപ്പിക്കും.  

ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളില്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടെ അരികൊമ്പന്‍ വരുത്തിവച്ച നാശനഷ്‌ടങ്ങള്‍ കോടതിയെ ധരിപ്പിയ്ക്കുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.  

മാര്‍ച്ച് 26ന് നടപ്പിലാക്കാനിരുന്ന അരിക്കൊമ്പന്‍ ദൗത്യം 29വരെ നിര്‍ത്തിവയ്ക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. താത്കാലികമായി ദൗത്യം നിര്‍ത്തിവയ്‌ക്കേണ്ടിവന്നെങ്കിലും മുന്നൊരുക്കങ്ങള്‍ തുടരാനാണ് വനം വകുപ്പിന്‍റെ തീരുമാനം. നാല് കുങ്കിയാനകളെ ഇതിനായി ചിന്നക്കനാലില്‍ എത്തിച്ചു.  

അരിക്കൊമ്പന്‍, അപകടകാരിയല്ലെന്ന പരിസ്ഥിതി വാദികളുടെ നിലപാട് തെറ്റാണെന്ന് വനം വകുപ്പ് വ്യക്തമാക്കിയിരുന്നു. മതികെട്ടാന്‍ ചോലയിലെ ഒറ്റയാന്‍മാരില്‍ ഏറ്റവും പ്രധാനിയാണ് അരിക്കൊമ്പന്‍. ഇവനെ പിടികൂടിയാല്‍ മറ്റ് ആനകളും ശാന്തരാകുമെന്നാണ് വനം വകുപ്പിന്‍റെ വിലയിരുത്തല്‍.  

29ന് കോടതി അനുകൂലമായ വിധി നല്‍കുമെന്നാണ് കരുതുന്നത്. ചിന്നക്കനാല്‍, ശാന്തന്‍പാറ പഞ്ചായത്തുകളും കേസില്‍ കക്ഷി ചേരും. അനൂകൂല വിധി ഉണ്ടായാല്‍, ഉടന്‍ തന്നെ, ദൗത്യം പൂര്‍ത്തീകരിയ്ക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ്  പറഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.