തിരുവനന്തപുരം: വിതുര മേമലയിൽ കിണറ്റിൽ വീണ കാട്ടുപോത്തിനെ രക്ഷപ്പെടുത്തി. ഇന്ന് (ഒക്‌ടോബര്‍ 04) രാവിലെ ടാപ്പിങ് തൊഴിലാളികളാണ് ഉപയോഗ ശൂന്യമായ കിണറ്റിൽ കാട്ടുപോത്തിനെ കണ്ടത്. ഉടന്‍ വിതുര ഫോറസ്റ്റ് റേഞ്ചിൽ വിവരമറിച്ചു.
വനം വകുപ്പിന്‍റെ ആർആർടി സംഘമെത്തി കാട്ടുപോത്തിനെ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി പുറത്തെത്തിക്കുകയായിരുന്നു. വിതുര റേഞ്ച് ഓഫിസറുടെ നേതൃത്വത്തിലുള്ള സംഘമാണ് കാട്ടുപോത്തിനെ പുറത്തെത്തിച്ചത്. 10 അടിയോളം താഴ്‌ചയുള്ള കിണറ്റിലേക്കാണ് കാട്ടുപോത്ത് വീണത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കാട്ടുപോത്തിന് പരിക്കേറ്റിട്ടുണ്ടെന്നും ചികിത്സയ്ക്കായി വനം വകുപ്പിന്‍റെ മൃഗാശുപത്രിയിലേക്ക് മാറ്റിയെന്നും വിതുര റേഞ്ച് ഓഫിസർ അറിയിച്ചു. പരിക്കുകൾ ചികിത്സിച്ച് ഭേദമാക്കിയ ശേഷം കാട്ടുപോത്തിനെ കാട്ടിലേക്ക് തന്നെ തുറന്നുവിടുമെന്ന് വനം വകുപ്പ് അധികൃതർ അറിയിച്ചു.
നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ആർആർടി സംഘവും മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട്ടുപോത്തിനെ പുറത്തെടുത്തത്. വനത്തിനോട് ചേർന്നുള്ള റവന്യൂ ഭൂമിയിലെ കിണർ കാലങ്ങളായി ഉപയോഗ ശൂന്യമാണ്. മേഖലയില്‍ സ്ഥിരമായി വന്യമൃഗങ്ങള്‍ എത്താറുണ്ടെന്ന് വാർഡ് കൗൺസിലർ മേമല വിജയൻ പറഞ്ഞു.
Also Read: തിരുവനന്തപുരം-മസ്ക്കറ്റ് എയര്‍ഇന്ത്യ വിമാനത്തിൽ പൊടുന്നനെ പുക; യാത്രക്കാരെ തിരിച്ചിറക്കി